അവന്റെ അമ്മ എനിക്ക് മറ്റൊരു കുഞ്ഞിനെ കൂടി തരാൻ പോകുന്നു; വിനീത് ശ്രീനിവാസൻ..!!

48

ഗായകൻ ആയും നടനും ആയും നിർമാതാവ് ആയി ഒക്കെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത ആൾ ആണ് വിനീത് ശ്രീനിവാസൻ. ശ്രീനിവാസന്റെ മൂത്ത മകൻ കൂടിയായ വിനീത്, എന്നും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാൾ ആണ്.

മോഹൻലാൽ നായകനായി എത്തിയ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിൽ കസവിന്റെ തട്ടമിട്ട് എന്ന ഗാനം ആലപിച്ചായിരുന്നു വിനീത് ഗാനലോകത്തേക്ക് കടന്ന് വരുന്നത്, തുടർന്ന്, സൈക്കിൾ എന്ന ചിത്രത്തിൽ നായകനായി എത്തിയ വിനീത്, മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിൽ കൂടി സംവിധായകനും ആയി.

തന്റെ കോളേജിലെ സഹപാഠിയായ ദിവ്യ നാരായണനെയാണ് വിനീത് പ്രണയിച്ച് വിവാഹം കഴിച്ചത്, എട്ട് വർഷത്തെ പ്രണയത്തിന്റെ ഒടുവിൽ ആയിരുന്നു വിവാഹം, 2017 ജൂൺ 30ന് ആയിരുന്നു വിഹാൻ വ്
ജനിക്കുന്നത്, വിഹാന്റെ രണ്ടാം ജന്മദിനത്തിൽ ആയിരുന്നു സുപ്രധാനമായ വെളിപ്പെടുത്തൽ കൂടി വിനീത് നടത്തിയത്.

താൻ വീണ്ടും അച്ഛൻ ആകാൻ പോകുന്നതിന്റെ സന്തോഷമാണ് താരം ആരാധകർക്ക് മുന്നിൽ പങ്കുവെച്ചത്.

അവന്റെ അമ്മ എനിക്ക് മറ്റൊരു കുഞ്ഞിനെ കൂടി തരാൻ പോകുന്നു, ഈ ചിത്രത്തിൽ മൂന്ന് പേരാണ് ഉള്ളത് എന്നായിരുന്നു വിനീത് പറഞ്ഞത്.

You might also like