കണ്ണുകൾ നിറയ്ക്കും വിസ്മയയുടെ വിവാഹ വീഡിയോ; എന്നാലും എന്റെ കുഞ്ഞിനോട് അങ്ങനെ ചെയ്തല്ലോ..!!

14,587

കൊല്ലത്ത് വിസ്മയ ഒരു പക്ഷെ ഇനിയുള്ള തലമുറക്ക് എങ്കിലും മാറിചിന്തിക്കാൻ ഉള്ള ഒരു മാതൃക തന്നെ ആണ്. സ്ത്രീധനത്തിന്റെ പേരിൽ അവൾ 24 വയസ്സ് ആകുമ്പോഴേക്കും അനുഭവിക്കാൻ ഒന്നും ബാക്കിയില്ല. വേദനകൾ മാത്രമുണ്ടായിരുന്ന ജീവിതത്തിൽ നിന്നും അവൾ വിടവാങ്ങി. പക്ഷെ ജീവിതവും ജീവനും അവസാനിക്കുമ്പോൾ സ്വയം പോയതാണോ അല്ല ആരെങ്കിലും ഇല്ലാതെയാക്കിയതാണോ എന്നുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

100 പവൻ സ്ത്രീധനം നൽകി. കൂടെ 12 ലക്ഷം രൂപ വിലയുള്ള കാറും ഒന്നേമുക്കാൽ ഏക്കർ സ്ഥലവും എന്നിട്ടും ഭർത്താവ് കിരണിന് പണത്തിനോടുള്ള ആർത്തി തീർന്നില്ല. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന കിരൺ പണത്തിനോടുള്ള അമിതമായ ആർത്തി തന്നെ ആയിരുന്നു ജീവൻ എടുത്തത്.

വിവാഹം കഴിച്ചു ഒരു വര്ഷം പോലും ആയില്ല അതിനു മുന്നേ അവൾ പോയത്. സ്ത്രീധനമായി നൽകിയ വണ്ടി മോശം ആണെന്ന് പറഞ്ഞു കൊണ്ട് ആണ് എല്ലാത്തിനും തുടക്കവും അവസാനവും. ടൊയോട്ട യാരിസ് ആയിരുന്നു കാര്. അതൊരു പരാജയപ്പെട്ട വാഹനം ആണെന്ന് ആണ് കിരണിന്റെ പിതാവിന്റെയും വക്കുകൾ. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കിരണിന്റെ അച്ഛൻ ടീവി കണ്ടിരിക്കുമെന്നും അമ്മ അടുക്കളയിൽ ജോലി ചെയ്തോണ്ടിരിക്കും.

കിരൺ കുമാറിന്റെ അമ്മയും വിസ്മയയെ വേദനിപ്പിക്കുകയും അടിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് വിസ്മയയുടെ അച്ഛൻ പറയുന്നത് . വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണു കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നാണ് ഒടുവിൽ പുറത്തുവന്ന വിവരം.

സ്ത്രീധനത്തെത്തുടർന്നുള്ള ഭർത്താവായ കിരണിന്റെ കൊടും ക്രൂ രതമൂലമാണ് വിസ്മയ മരിച്ചത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന കിരൺ കുമാറിനെ സർവീസിൽ നിന്നും 6 മാസത്തേക്ക് താൽക്കാലികമായി പുറത്താക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വിസ്മയയുടെ വിവാഹ ചിത്രങ്ങളാണ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്.

അത്തരത്തിൽ ഇപ്പോഴിതാ വിസ്മയയുടെ വിവാഹ വിഡിയോയാണ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്. നരകത്തിലേക്കാണല്ലോ മോളെ നീ ചെന്ന് കേറിയത് എന്നടക്കം നിരവധി കമന്റ് കളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.