അവൾ തിരിച്ചു വരാൻ കാത്തിരിക്കുകയാണ്; ഇന്നും ഞാനവളെ സ്നേഹിക്കുന്നു; കാവേരിയുടെ ആദ്യ ഭർത്താവ്..!!

7,073

മലയാളികൾക്ക് ഏറെ സുപരിചിതയായ അഭിനയത്രി ആണ് കാവേരി. കണ്ണാം തുമ്പി പോരാമോ എന്ന ഗാനത്തിൽ അഭിനയിച്ച കാവേരി ഇന്നും മലയാളി മനസുകളിൽ ഉണ്ട്. ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ താരം തുടർന്ന് നായികയായും അഭിനയ ലോകത്ത് തിളങ്ങിയിരുന്നു.

അമ്മാനം കിളി എന്ന ചിത്രത്തിൽ കൂടി ആണ് താരം ബാലതാരമായി അരങ്ങേറ്റം നടത്തുന്നത്. കലാഭവൻ മണിക്ക് ഒപ്പം അഭിനയിച്ച വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഏറെ ശ്രദ്ധ നേടിയ ചിത്രം കൂടി ആണ്. പേധ ബാബു എന്ന ചിത്രത്തിൽ അഭിനയിച്ച നാളിൽ സംവിധായകനായ സൂര്യകിരണുമായി പ്രണയത്തിലാകുകയും തുടർന്ന് ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ 2005 ൽ വിവാഹം കഴിക്കുകയുമായിരുന്നു.

എന്നാൽ ഇരുവരും നേരത്തെ തന്നെ വേർപിരിഞ്ഞു എന്ന തരത്തിൽ ഉള്ള വാർത്തകൾ വന്നിരുന്നു എങ്കിൽ കൂടിയും വ്യക്തമായ ഉത്തരം ഇരുവരും നൽകിയില്ല എന്നുള്ളതാണ് സത്യം. എന്നാൽ ബിഗ് ബോസ് സീസൺ 4 തെലുങ്കിൽ മത്സരിക്കാൻ എത്തിയപ്പോൾ ആണ് സൂര്യ കിരൺ തന്റെ വിവാഹ മോചനത്തെ കുറിച്ച് പറയുന്നത്.

ബിഗ് ബോസ്സിൽ നിന്നും ആദ്യ വാരം തന്നെ പുറത്തായ തുടർന്ന് നൽകിയ അഭിമുഖത്തിൽ ആണ് വിവാഹ മോചനം വിവരം പറയുന്നത്. താനും കാവേരിയും തമ്മിൽ ഏറെ കാലങ്ങൾ ആയി വിവാഹ മോചനം നേടിയിട്ട് എന്നും എന്നാൽ കാവേരി ജീവിതത്തിലേക്ക് വരുവാൻ താൻ മോഹിച്ചിരുന്നു എന്നാൽ അത് ഉണ്ടായില്ല എന്ന് പറയുന്ന സൂര്യ കിരൺ. ഇനി ഒരിക്കലും കാവേരി തിരിച്ചു വരാൻ ഉള്ള സാധ്യത ഇല്ല എന്നും പറയുന്നു.