കൂടുതൽ അവസരങ്ങൾ തരാമെന്ന് പറഞ്ഞു തുടർച്ചയായി പീ.ഡി.പ്പിച്ചു; നടൻ വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിയായ നടി പരാതി നൽകി..!!

72

നടനും നിർമാതാവും ആയ വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിയായ നടി പരാതി നൽകി. തന്നെ നിരന്തരം ബ.ലാ.ത്സംഗം ചെയ്തു എന്നാണു യുവതി നൽകിയ പരാതിയിൽ പറയുന്നത്.

എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ആണ് വിജയ് ബാബുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. കൂടുതൽ സിനിമയിൽ അവസരങ്ങൾ നൽകാം എന്ന് പറഞ്ഞു എറണാകുളത്ത് ഫ്ലാറ്റിൽ നിരവധി തവണ ബ.ലാ.ത്സംഗം ചെയ്തു എന്നാണ് യുവതി പരാതിയിൽ പറയുന്നത്.

ഈ മാസം 22 നു ആണ് യുവതി വിജയ് ബാബുവിനെതിരെ പോലീസിൽ സമീപിച്ചത്. ഫ്രൈഡേ ഫിലിം ഹൌസ് എന്ന നിർമാണ കമ്പനിയുടെ ഉടമയാണ് വിജയ് ബാബു. കൂടാതെ നിരവധി ചിത്രങ്ങളിൽ താരം അഭിനേതാവ് ആയും എത്തിയിട്ടുണ്ട്.