100 കൊടുത്താൽ 1000 പിരിക്കുന്നവരാണ് രാഷ്ട്രീയക്കാർ; അച്ഛൻ തോറ്റതിൽ സന്തോഷിക്കുന്നു; ഗോകുൽ സുരേഷ്..!!

101

മലയാളത്തിൽ ഏറെ പ്രിയങ്കരനായ നടൻ ആണ് സുരേഷ് ഗോപി. എന്നാൽ അതിടൊപ്പം തന്നെ തികഞ്ഞ സാമൂഹിക പ്രവർത്തകൻ കൂടിയായ സുരേഷ് ഗോപി. സിനിമയിൽ നിന്നും വിട്ടുമാറി രാഷ്ട്രീയ പ്രവർത്തകനായി മാറിയ സുരേഷ് ഗോപി വീണ്ടും ഒരു ചെറിയ ഇടവേളക്ക് ശേഷം അഭിനയ ലോകത്തിൽ മടങ്ങി എത്തി കഴിഞ്ഞു. ഇപ്പോൾ സുരേഷ് ഗോപി എന്ന രാഷ്ട്രീയ പ്രവർത്തകനെ കുറിച്ചും അതോടൊപ്പം നടനെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് മകനും നടനുമായ ഗോകുൽ സുരേഷ്.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ. അച്ഛൻ ഒരിക്കലും ഒരു നല്ല രാഷ്ട്രീയ പ്രവർത്തകനായി തനിക്ക് തോന്നി ഇരുന്നില്ല എന്ന് ഗോകുൽ സുരേഷ് പറയുന്നു. നൂറു രൂപ ആർക്കെങ്കിലും കൊടുത്താൽ 1000 രൂപ പിരിക്കാൻ അറിയുന്നവൻ ആണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകൻ. അച്ഛൻ എന്നാൽ അങ്ങനെ ഒരാൾ അല്ല എന്ന് ഗോകുൽ സുരേഷ് പറയുന്നു. 10 രൂപ കഷ്ടപ്പെട്ട് പിരിച്ചാൽ 100 രൂപ ജങ്ങൾക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും അച്ഛനെ നികുതി വെട്ടിച്ച കള്ളൻ എന്നൊക്ക വിളിക്കുന്നു. അത്തരം ജനത അച്ഛനെ അർഹിക്കുന്നില്ല. ശരിക്കും തൃശൂരിൽ സുരേഷ് ഗോപി തോറ്റതിൽ ഏറെ സന്തോഷിക്കുന്ന ആളാണ് താനെന്നും കാരണം ജയിച്ചിരുന്നെങ്കിൽ അത്രെയും കൂടെയുള്ള അച്ഛനെ നഷ്ടപ്പെടുമെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും സമ്മർദ്ദം കൂടുമെന്നും ഗോകുൽ പറഞ്ഞു.

എന്നാൽ അച്ഛനെ ഇവിടുത്തെ ജനത അര്ഹിക്കുന്നില്ലെന്നും ഗോകുൽ പറഞ്ഞു. മറ്റുള്ളവരെ അറിയാത്ത അറിയാൻ ശ്രമിക്കാത്ത ഒരുപാട് നല്ല വശങ്ങൾ ഉള്ളയാളാണ് അച്ഛനെന്നും അദ്ദേഹം പറഞ്ഞു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി ആണ് സുരേഷ് ഗോപി വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചു വരവ് നടത്തിയത്. ചിത്രം വമ്പൻ വിജയം ആയിരുന്നു.

You might also like