വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് വാനമ്പാടിയിലെ പത്മിനി; സുചിത്ര നായരുടെ വാക്കുകൾ ഇങ്ങനെ…!!

688

നൃത്തത്തിൽ കൂടി സീരിയലിൽ എത്തിയ താരം ആണ് സുചിത്ര നായർ. മലയാളത്തിലെ സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം സീരിയലിൽ നെഗറ്റീവ് കഥാപാത്രങ്ങൾ അവിസ്മരണീയമാക്കിയ സുചിത്രക്ക് ഒട്ടേറെ ആരാധകരും ഉണ്ട്.

തുടക്കകാരിയുടെ യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ തന്നെ ആണ് സുചിത്രയുടെ അഭിനയവും. താരം തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒറ്റക്ക് എവിടെയും പോകാൻ ഉള്ള ധൈര്യം പോലും തനിക്ക് ഇല്ല. പ്രണയം ഉണ്ട്. ഇപ്പോഴും ഉണ്ട്.

വാനമ്പാടി എന്ന സീരിയലിൽ മികച്ച അഭിനയത്തിൽ കൂടി ആണ് സുചിത്ര നായർ പ്രേക്ഷകർക്ക് ഇടയിൽ സ്ഥാനം ഉറപ്പിക്കുന്നത്. പത്മിനി എന്ന വേഷത്തിൽ ആണ് താരം ആ സീരിയലിൽ എത്തിയത്.

അൽപ്പം നെഗറ്റീവ് വേഷം ആയിരുന്നിട്ട് കൂടി പ്രേക്ഷകർക്ക് താരത്തിനെ ഇഷ്ടം ആയിരുന്നു. സീരിയൽ ലോകത്തിൽ കൂടുതൽ ശ്രദ്ധ നേടിയ ആളുകൾ നെഗറ്റീവ് വേഷം ചെയ്യുന്ന ആളുകൾ ആണ്. വാനമ്പാടി എന്ന സീരിയൽ വഴി മോഹൻ കുമാറിന്റെ ഭാര്യ വേഷത്തിലും അതെ സമയം തന്നെ തംബുരുവിന്റെ അമ്മയായും മികവാർന്ന അഭിനയം തന്നെ ആയിരുന്നു സുചിത്ര കാഴ്ച വെച്ചത്.

അമ്മ വേഷത്തിൽ എത്തിയത് താരം എന്നാണ് യഥാർത്ഥ ജീവിതത്തിൽ വിവാഹം കഴിച്ചട്ടില്ല. അഭിനയത്തിന്റെ ലോകത്തിൽ അമ്മ വേഷത്തിൽ ആണെങ്കിൽ കൂടിയും മുപ്പത് വയസ്സ് പിന്നിട്ട താരം വിവാഹം കഴിക്കാത്തതിന്റെ കാരണവും താൻ കാത്തിരിക്കുന്ന വരൻ എങ്ങനെ ആണെന്നും താരം പറയുന്നു.

ജീവിതത്തിൽ ഒരിക്കൽ എങ്കിലും പ്രണയിക്കാത്ത ആളുകൾ ഉണ്ടെങ്കിൽ അത് അവർ പറയുന്ന നുണ ആണെന്ന് സുചിത്ര പറയുന്നു. തനിക്കും പ്രണയം ഉണ്ടായിരുന്നു. തന്റെ പ്രണയം ഡാൻസിനോട് ആയിരുന്നു. അല്ലാത്ത പ്രണയത്തിൽ പറ്റിച്ചിട്ട് പോകും. മറ്റു ചിലരെ ഞാനായി തന്നെ വിടും. വീട്ടിൽ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോൾ നല്ല പുകിലാണ് ഉണ്ടായത്.

വളരെ ആത്മാർത്ഥമായി പ്രണയിക്കാൻ ആഗ്രഹം ഉള്ള ആൾ ആണ് ഞാൻ. എന്തുകൊണ്ട് ആണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നത് എന്ന് അറിയില്ല. തന്നെ അറിയുന്ന ഒരാൾ ജീവിതത്തിലേക്ക് വരണം എന്നാണ് ആഗ്രഹം.

ചില്ലുകൂട്ടിൽ ഇട്ടുവെക്കാത്ത ആൾ ആയിരിക്കണം എന്നുള്ള ആഗ്രഹം ഉണ്ട്. എന്നാൽ വിവാഹങ്ങൾ ഒത്തിരി വരുന്നുണ്ട് എങ്കിൽ കൂടിയും അവരുടെ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ട് ആണ് വിവാഹം പലതും വേണ്ട എന്ന് വെക്കുന്നു എന്നും താരം പറയുന്നു.

Also Read…

ആദ്യ വിവാഹം സംവിധായകനെ രണ്ടാമത് ബിസിനസുകാരനെ; സംഭവ ബഹുലമായ ഉഷയുടെ ജീവിതമിങ്ങനെ..!!

പല ആലോചനകളും ഒക്കെ ആയി. എന്നാൽ പലർക്കും വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തണം എന്നാണ് പറയുന്നത്. അല്ലെങ്കിൽ ഡാൻസ് ഉപേക്ഷിക്കണം എന്നൊക്കെ ആണ് പറയുന്നത്. അങ്ങനെ ആണ് വിവാഹം മുടങ്ങുന്നത്.

എനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്നത് നൃത്തം ചെയ്യുമ്പോൾ ആണ്. ആരാധനയുടെയും ആവേശത്തോടെയും കാണുന്ന കലയെ ഉപേക്ഷിക്കാൻ കഴിയാത്തത് കൊണ്ടാണ് തന്റെ വിവാഹം വൈകുന്നത്. സുചിത്ര പറയുന്നു.

You might also like