കൂടെ കിടന്നാൽ ആ വേഷം ഉറപ്പാണ്; 19 ആം വയസിൽ ചക്കപ്പഴത്തിലെ പൈങ്കിളിയോട് സംവിധായകൻ പറഞ്ഞത്; സംവിധായകന്റെ പേരടക്കം വെളിപ്പെടുത്തി ശ്രുതി രജനികാന്ത്..!!

10,995

കിടപ്പറ പങ്കിട്ടാൽ മാത്രം അവസരം ലഭിക്കുക എന്നുള്ളത് കാലങ്ങൾ ആയി സിനിമയിൽ ഉള്ളതാണ് തെളിയിക്കും വിധം ആണ് നിരവധി നടിമാരുടെ വെളിപ്പെടുത്തൽ.

അതിലേക്കു ആണ് ഫ്ലോവേർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയൽ വഴി ശ്രദ്ധ നേടിയ ശ്രുതി രജനികാന്ത് കൂടി എത്തുന്നത്.

അവതാരകയായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയ ലോകത്തിലേക്ക് എത്തിയ സീരിയൽ എന്ന പ്രത്യേകതകൂടി ഉള്ള സീരിയൽ ആണ് ചക്കപ്പഴം. ടിക് ടോക് താരവും നർത്തകനും സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവ് അർജുൻ നേരത്തെ സീരിയലിൽ ഭാഗം ആയിരുന്നു. എന്നാൽ പിന്നീട് നൃത്ത രംഗത്ത് തിരക്കുകൾ കൂടിയതോടെ അർജുൻ ചക്കപ്പഴത്തിൽ നിന്നും പിന്മാറി.

പരമ്പരയിൽ പൈങ്കിളി എന്ന വേഷത്തിൽ എത്തുന്ന താരം ആണ് ശ്രുതി രജനികാന്ത്. രജനികാന്ത് എന്നുള്ളത് അച്ഛന്റെ പേര് തന്നെ ആണെന്ന് ആണ് ശ്രുതി പറയുന്നത്. ഒട്ടേറെ അവസരങ്ങൾ താൻ അന്വേഷിച്ചു ഇറങ്ങിയിട്ടുണ്ട്. നിരവധി ഒഡിഷനിൽ പങ്കെടുത്തിട്ടുണ്ട്.

വിദ്യാഭ്യാസ കാലഘട്ടത്തിൽ എല്ലാവരും ടൂർ പോകുമ്പോൾ ഞാൻ ആ സമയത്തിൽ പോലും അതൊന്നും എൻജോയ് ചെയ്യാൻ നിൽക്കാതെ ഒഡിഷനുകളിൽ പോകാൻ ആണ് നോക്കാറുള്ളത്. അവരസങ്ങൾക്ക് വേണ്ടി ഒട്ടേറെ അലഞ്ഞിട്ടുണ്ട് എന്ന് ശ്രുതി പറയുന്നു. എല്ലാം അവസാനിപ്പിക്കാം എന്ന് കരുതുമ്പോൾ ആയിരുന്നു ചക്കപ്പഴത്തിലെ വേഷം ലഭിക്കുന്നത്.

എന്നാൽ അഭിനയ ലോകത്തിൽ സിനിമയിൽ അവസരം ലഭിച്ചപ്പോൾ തനിക്ക് മോശം അനുഭവം ഉണ്ടായി. അതും തമിഴ് സിനിമയിൽ നിന്നുമാണ്. കൊച്ചിയിൽ വെച്ച് ആയിരുന്നു ആ സിനിമയുടെ പൂജ. കരിയറിന്റെ തുടക്കത്തിൽ തന്നെ ആയിരുന്നു ഈ അനുഭവം. ചിത്രത്തിന്റെ പൂജയും അതുപോലെ ഫോട്ടോഷൂട്ടും കഴിഞ്ഞു. അന്ന് എനിക്ക് 19 വയസ്സ് ആയിരുന്നു പ്രായം. പ്ലസ് ടു കഴിഞ്ഞ ഒരു കൊച്ചുകുട്ടി മാത്രം ആയിരുന്നു ഞാൻ. അങ്ങനെ ഉള്ള ഒരാൾ എന്നുള്ള ബോധം പോലും അയാൾക്ക് ഇല്ലായിരുന്നു.

ഒട്ടേറെ അലഞ്ഞശേഷം അഭിനയിക്കാൻ ഒരു സിനിമ കിട്ടിയതിൽ സന്തോഷം ആയിരുന്നു. അങ്ങനെ ആണ് അഭിനയിക്കാൻ പോയതും. തമിഴിലെ പ്രമുഖനായ വ്യക്തി അയാളുടെ പേര് പറയുന്നതിന് പോലും എനിക്ക് മടിയില്ല. ആ സിനിമയുടെ സംവിധായകൻ ഇടയ്ക്കൊക്കെ വീട്ടിലേക്ക് വിളിച്ചിരുന്നു. വസ്ത്രത്തിന്റെ അളവ് അറിയാനായാണ് വിളിക്കുന്നതെന്നായിരുന്നു പറഞ്ഞത്.

അപ്പോഴൊക്കെ അമ്മ അയാളോട് സംസാരിച്ചെങ്കിലും എന്നോട് നേരിൽ സംസാരിക്കണമെന്ന് പറഞ്ഞു. എനിക്കങ്ങനെ സംസാരിച്ച് പരിചയമില്ല. ബെഡിൽ എന്നോടൊപ്പം കിടക്കാൻ റേഡിയല്ലേ എന്ന് ചോദിച്ചു. അയാളുടെ വാക്കുകൾ കേട്ട് ദേഷ്യപ്പെട്ട് ഫോൺ വെച്ചു. പിന്നെ കോണ്ടാക്റ്റ് ചെയ്തിട്ടില്ല.

അയാൾ അങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഞെട്ടിയിരുന്നു. നമ്മുടെ പാഷന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നതാണ് എന്റെ പോളിസി എന്നും ശ്രുതി പറയുന്നു. സിനിമ പാഷനാണ് ഇതില്ലെങ്കിലും തനിക്ക് കരിയറുണ്ടെന്നും ശ്രുതി പറയുന്നു. ഒരു വ്യക്തിയല്ല ഒന്നും നിയന്ത്രിക്കുന്നത്. നല്ല ആളുകൾ ഒരുപാടുണ്ട്.

ഇനി ചെയ്യില്ലെന്ന് പറഞ്ഞ് മടുത്ത് പോയിട്ടും തിരിച്ചെത്തിയ ആളാണ് താനെന്നുമായിരുന്നു ശ്രുതി പറഞ്ഞത്. താൻ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ആക്റ്റീവ് അല്ലാത്തത് കൊണ്ട് ഒട്ടേറെ വേഷങ്ങൾ നഷ്ടമായിട്ടുണ്ട് എന്ന് ശ്രുതി പറയുന്നു. പ്രേമത്തിൽ എനിക്ക് ഒരു വേഷം ഉണ്ടായിരുന്നു.

ആക്ഷൻ ഹീറോ ബിജുവിലേക്ക് എന്നെ വിളിച്ച മെസേജ് ഞാൻ കാണുന്നത് സിനിമ റിലീസ് ചെയ്യുന്ന ദിവസം ആണ്. ചക്കപ്പഴത്തിൽ വിളിച്ചത് കാണാൻ സാധിച്ചത് ലോക്ക് ഡൌൺ സമയത്തു ആയത് കൊണ്ട് മാത്രം ആയിരുന്നു. സിനിമ ആയിരുന്നു മോഹം. ലോക്ക് ഡൌൺ ആയതുകൊണ്ട് മാത്രമാണ് ചക്ക പഴം ചെയ്യാൻ തീരുമാനിച്ചത് എന്നും ശ്രുതി പറയുന്നു.