കാജോളും അജയ് ദേവ്ഗണ്ണും വിവാഹ മോചനത്തിലേക്ക്; വാർത്തയിലെ ചില സത്യങ്ങളും കള്ളങ്ങളും..!!

756

ബോളിവുഡിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ താരജോഡികൾ ആണ് കാജോളും അജയ് ദേവ്ഗണ്ണും. എന്നാൽ ഇപ്പോൾ ഇരുവരും വിവാഹ മോചനം നേടുന്നു എന്നുള്ള വാർത്ത ആണ് ഇപ്പോൾ ബോളിവുഡ് ഓൺലൈൻ മാധ്യമങ്ങൾ നൽകി ഇരിക്കുന്നത്.

22 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ മൂന്നോ നാലോ വട്ടമാണ് കജോൾ അജയിയിൽ നിന്നും വിവാഹ മോചനം നേടുന്നു എന്നുള്ള വാർത്ത വരുന്നത്. എന്നാൽ ഇതുവരെയും ഇരുവരും വിവാഹ മോചനം നേടിയിട്ടുമില്ല.

കജോൾ ഷാരൂഖ് ജോഡികൾ തകർത്തു നിൽക്കുമ്പോൾ ഇരുവരും വിവാഹം കഴിക്കും എന്നെല്ലാം അന്നത്തെ ആരാധകർ ആഗ്രഹിച്ചു എങ്കിൽ കൂടിയും അതെല്ലാം മറികടന്നുകൊണ്ട് കജോൾ അജയ് ദേവ്ഗണുമായി 1994 ൽ ഡേറ്റിങ് തുടങ്ങുന്നത്.

തുടർന്ന് 1999 ഇരുവരും വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം നിരവധി തവണയാണ് ഇരുവരും വിവാഹ മോചനം നേടും എന്നുള്ള വാർത്ത എത്തുന്നത്. ഈ അടുത്ത കാലത്തിൽ ആദ്യം വന്നത്. കജോൾ അജയിനെ ഒഴുവാക്കി സിങ്കപ്പൂരിൽ സ്ഥിരതാമസം ആക്കി എന്നുള്ളതാണ്. അജയ് മുംബൈയിലും ആണെന്ന് ഉള്ളത് ആയിരുന്നു.

എന്നാൽ കജോൾ മകൾ സിംഗപ്പൂർ പഠിക്കുന്നത് കൊണ്ട് അവിടെ താമസം ആക്കുകയും മകനെ നോക്കാൻ അജയ് മുംബൈയിൽ താമസം ആക്കുകയും ആയിരുന്നു. എന്നാൽ വീണ്ടും ഇപ്പോൾ മറ്റൊരു നടിയുമായി ഉള്ള ബന്ധത്തെ തുടർന്ന് അജയ് ദേവ് ഗൺ ൽ നിന്നും വിവാഹ മോചനം നേടുകയാണ് കജോൾ എന്നുള്ള വാർത്ത വരുന്നത്.

അജയ് ദേവ് ഗണിന് മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നാണ് അവരുടെ കണ്ടുപിടുത്തം. ഇത് ബോളിവുഡിലെ മറ്റൊരു മുൻനിര താരം ആണെന്നും പറയുന്നു. കങ്കണ റണാവത്തുമായി ആണ് അജയ് ദേവ് ഗണ്ണുമായി അടുപ്പമുള്ളത് എന്നായിരുന്നു റിപ്പോർട്ടുകൾ പറയുന്നത്. ഇവർ തമ്മിൽ അടുപ്പമുണ്ട് എന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

എങ്കിലും ആരും ഇത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. ബോളിവുഡിൽ നിന്നും സ്ഥിരം വരാറുള്ളത് പോലെ എന്തെങ്കിലും ഗോസിപ്പ് ആയിരിക്കും ഇത് എന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാൽ പിന്നീട് ഇരുവരേയും മുംബൈയിൽ പല ചടങ്ങുകൾക്ക് ഒരുമിച്ച് ആളുകൾ കണ്ടു. ആളുകൾക്ക് കഥ മെനയാൻ ഇത് മാത്രം മതിയല്ലോ.

ഇതോടെ ആയിരുന്നു ഇരുവരും തമ്മിൽ ബന്ധമുണ്ട് എന്ന വാർത്ത കൂടുതൽ ശക്തമായി പുറത്തുവന്നത്. കങ്കണയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പലതവണ കാജോൾ ആവശ്യപ്പെട്ടു എന്നും റിപ്പോർട്ടുകൾ പറയുന്നു. അതിനെ തുടർന്ന് ആയിരുന്നു അജയ് ദേവ്ഗൺ എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചത്. പിന്നീട് കാജോളും അജയ്‌യും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായിട്ടില്ല.

ഈ വാർത്ത ഇതുവരെ ദേശീയ മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും കങ്കണ തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയിരുന്നു. ഈ വിഷയത്തിൽ കങ്കണയും പ്രതികരിക്കുകയുണ്ടായി. വിവാഹം കഴിഞ്ഞ ഒരു വ്യക്തിയുമായി ഡേറ്റിംഗ് നടത്തിയത് തെറ്റായിപ്പോയി എന്നാണ് കങ്കണ പ്രതികരിച്ചത്. എന്നാൽ ഇതെല്ലാം വെറുംകെട്ടുകഥകൾ മാത്രം ആണെന്ന് ആരാധകർ പറയുന്നത്.