സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു പയ്യന്റെ കരണം നോക്കി അടിച്ചിട്ടുണ്ട്; എല്ലാവര്ക്കും എന്നെ പേടിയാണ്; ശ്രുതി രജനികാന്ത്..!!

Shruti Rajinikanth shares memories of her education days

92

അഭിനയത്രി, മോഡൽ എന്നി നിലകളിൽ എല്ലാം തിളങ്ങി നിൽക്കുന്നയാൾ ആണ് ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന സീരിയൽ വഴി ആയിരുന്നു താരം കൂടുതൽ ശ്രദ്ധ നേടുന്നത്. ബാലതാരമായി ആയിരുന്നു താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ആലപ്പുഴ ചിന്മയ വിദ്യാലയിൽ ആയിരുന്നു താരം തന്റെ സ്കൂൾ പഠനം നടത്തിയത്. ഇപ്പോൾ സ്‌കൂൾ പഠന കാലത്തിൽ ഉണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്രുതി.

വിദ്യാഭ്യസ കാലത്തിൽ അനിയനെ ഉപദ്രവിച്ച കുട്ടിയുടെ കരണം നോക്കി അടിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ശ്രുതി ഒരു അഭിമുഖത്തിൽ. തനിക്ക് എന്നും ഏറ്റവും ഇഷ്ടമുള്ള ആൾ അനിയൻ ആണെന്നും അവൻ കരയുന്നത് തനിക്ക് സഹിക്കാൻ കഴിയുന്ന കാര്യമല്ല എന്നും ശ്രുതി പറയുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്തിൽ അവനെ ഒരു പയ്യൻ തല്ലി. സംഭവം അറിഞ്ഞ ഞാൻ ആ പയ്യനെ പോയി കാണുകയും അങനെ ഒന്നും ചെയ്യരുത് എന്നുള്ള ഉപദേശം നൽകുകയും ചെയ്തു.

ക്ലാസ് ടീച്ചറോട് ശ്രദ്ധിക്കണം എന്ന് പറയുകയും ചെയ്തു. എന്നാൽ അടുത്ത ദിവസം അനിയന്റെ സുഹൃത്തുക്കൾ തന്നെ വന്നു കണ്ടു വീണ്ടും പറഞ്ഞു ആ പയ്യൻ വീണ്ടും അണിയനോട് വഴക്കിടാൻ എത്തിയിട്ടുണ്ടെന്നും അനിയനെ വീണ്ടും തല്ലിയെന്നും. സംഭവം അറിഞ്ഞു ഞാൻ എത്തി വീണ്ടും ചോദിച്ചപ്പോൾ അവൻ പറഞ്ഞു ഞാൻ ഇനിയും തല്ലും നീ വേണമെങ്കിൽ വീട്ടിൽ പോയി കേസ് കൊടുക്ക് എന്ന്.

അനിയനെ തല്ലിയതിന്റെയും എന്നോട് തർക്കുത്തരം പറഞ്ഞതിന്റെയും ദേഷ്യത്തിൽ ഞാൻ ആ പയ്യന്റെ കരണം നോക്കി ഒരെണ്ണം അങ്ങ് കൊടുത്തു. എന്റെ അഞ്ചു വിരലിന്റെ പാടുകളും അവന്റെ മുഖത്ത് പതിഞ്ഞുകിടന്നു. സ്കൂളിൽ നിന്നും മാതാപിതാക്കളെ വിളിച്ചപ്പോൾ ആദ്യം എത്തിയത് അവന്റെ മാതാപിതാക്കൾ ആയിരുന്നു. ഇങ്ങനെ ഒക്കെ ഒരാളെ തല്ലുന്നത് ശരിയാണോ എന്ന് ചോദിച്ചപ്പോൾ എന്റെ വീട്ടുകാരെ പറഞ്ഞാൽ തല്ലും എന്നുള്ളത് ആയിരുന്നു എന്റെ സ്റ്റാൻഡ്.

തുടർന്ന് ഈ വിഷയം വലിയ രീതിയിൽ ഉള്ള വാക്ക് പോരിലേക്ക് ആ പയ്യന്റെ മാതാപിതാക്കൾ കൊണ്ടുപോയി. എന്നാൽ ഈ സംഭവം എല്ലാവരും അറിഞ്ഞു. തുടർന്ന് സീനിയേഴ്സ് അടക്കമുള്ള ആളുകൾ എന്നെ ഗുണ്ടാ എന്നാണ് വിളിച്ചിരുന്നത്. അന്ന് വഴക്കുണ്ടാക്കിയ ആ പയ്യൻ ഇന്ന് ഞങ്ങളുടെ നല്ല സുഹൃത്ത് ആണ് എന്നും ശ്രുതി പറയുന്നു.

അതുപോലെ തന്നെ സ്‌കൂളിൽ പഠിക്കുമ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞില്ല എങ്കിൽ നല്ല തല്ലു തരുന്ന ഒരു ടീച്ചർ ഉണ്ടായിരുന്നു. എന്നാൽ എല്ലാവക്കാരെയും തല്ലുന്ന ടീച്ചർ എന്നോട് പറഞ്ഞു നിന്നെ ഞാൻ തല്ലില്ല. ഞാൻ നിന്നെ തള്ളിയില്ല എങ്കിലും നിന്റെ അമ്മ നിന്നെ നന്നായി തല്ലുന്നുണ്ടല്ലോ എന്ന്.

തിരക്കുള്ള ബസിൽ യാത്ര ചെയ്യുമ്പോൾ പുരുഷന്മാർ എന്നെ എല്ലാരീതിയിലും ഉപയോഗിച്ചു; പരിഹാസങ്ങളും കയ്യേറ്റങ്ങളും സഹിക്കേണ്ടിവന്നു; കെജിഎഫ് താരം രവീണ ടാന്റൺ..!!

സ്കൂളിൽ പ്രോഗ്രസ് കാർഡ് ഒക്കെ ഒപ്പിടാൻ വരുമ്പോൾ ടീച്ചർമാർ പറയുന്ന പരാതിയിൽ അവരുടെ മുന്നിൽ വെച്ച് തന്നെ അമ്മ തന്നെ തല്ലാറുണ്ട്. അതുകൊണ്ടു ആയിരുന്നു അത്തരത്തിൽ ഒരു മറുപടി ടീച്ചർ പറഞ്ഞത്. എന്നും ഓർമയിൽ നിൽക്കുന്ന ഒരു ടീച്ചർ അതാണ്.