തിരക്കുള്ള ബസിൽ യാത്ര ചെയ്യുമ്പോൾ പുരുഷന്മാർ എന്നെ എല്ലാരീതിയിലും ഉപയോഗിച്ചു; പരിഹാസങ്ങളും കയ്യേറ്റങ്ങളും സഹിക്കേണ്ടിവന്നു; കെജിഎഫ് താരം രവീണ ടാന്റൺ..!!

381

ബോളിവുഡ് ചിത്രങ്ങളിൽ കൂടി ശ്രദ്ധ നേടിയ അഭിനയത്രിയാണ് രവീണ ടന്റൺ. സംവിധായകൻ രവി ടണ്ഠന്റെ മകൾ കൂടിയാണ് രവീണ. 1991 ൽ പുറത്തിറങ്ങിയ പതർ കെ ഭൂൽ എന്ന ആക്ഷൻ ചിത്രത്തിൽ കൂടി ആയിരുന്നു രവീണ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

ഇന്നും അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരം മലയാളികൾക്ക് സുപരിചിതയായി മാറിയത് ചിലപ്പോൾ കെജിഎഫിൽ കൂടി ആയിരിക്കും. മികച്ച അഭിനേതാവിനൊപ്പം സോഷ്യൽ മീഡിയ വഴി സാമൂഹിക വിഷയങ്ങളിൽ തന്റേതായ അഭിപ്രിയം പറഞ്ഞുകൊണ്ട് എത്തുന്ന ആൾ കൂടിയാണ് രവീണ. സാമൂഹിക മാധ്യമങ്ങളിലെ സജീവമായ സാന്നിധ്യം കൂടിയാണ് രവീണ.

raveena tanton

picture courtsy google

ജീവിതത്തിൽ താൻ ഒട്ടേറെ പോരാട്ടങ്ങളിൽ കൂടിയാണ് എവിടെ വരെ എത്തിയത് എന്ന് രവീണ പറയുന്നു. ശാരീരികമായ മോശം അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് രവീണ പറയുന്നു. തിരക്ക്കേറിയ ബസിലും അതുപോലെ ട്രെയിനിലും അടക്കം താൻ യാത്ര ചെയ്തിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത്തരത്തിൽ ഒരു വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞു രവീണ എത്തുന്നതിനുള്ള കാരണം ട്വിറ്ററിൽ ഒരാൾ പങ്കുവെച്ച വീഡിയോ കാരണം ആയിരുന്നു.

തിരക്കേറിയ ട്രെയിനിൽ മുംബയിൽ യാത്ര ചെയ്യുന്ന ഒരു യുവതിനുണ്ടാകുന്ന അപകടം ആണ് രവീണ ഷെയർ ചെയ്തത്. 1991 കളിൽ താനും ഇത്തരത്തിലുള്ള യാത്രകൾ നടത്തിയിട്ടുണ്ട്. ഒരു പെൺകുട്ടിയായ തനിക്ക് തിരക്കിനിടയിൽ ഒട്ടേറെ പുരുഷന്മാരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മിക്ക ബസ് യാത്രകളിലും ഒരു പുരുഷനിൽ നിന്നും സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന എല്ലാ തരത്തിൽ ഉള്ള അനുഭവങ്ങളും തനിക്ക് ഉണ്ടായി.

ന്യൂ നോർമൽ എന്നുള്ളത് പരസ്യങ്ങളിൽ മാത്രം; ബിഗ് ബോസ് അതിനുവേണ്ടി ഒന്നും ചെയ്തില്ല; റിയാസിനോട് ചെയ്‌തത്‌ ചതി..!!

എതിർക്കാൻ നോക്കുമ്പോൾ ശക്തമായ കയ്യേറ്റവും അതിനപ്പുറം വലിയ പരിഹാസങ്ങളും എല്ലാം താൻ നേരിട്ടിട്ടുണ്ട്. എന്നാൽ ഞാൻ ജോലിയിൽ കൂടുതൽ പരിശ്രമങ്ങൾ കൊണ്ട് വന്നതോടെ 92 ൽ കാർ വാങ്ങി. ബസിലും ട്രെയിനിലും ഉള്ള തിരക്കുകൾ കുറക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം എന്ന് പറയുന്ന രവീണ എന്നാൽ മെട്രോ വരുന്നതിനു വേണ്ടി വനം നശിപ്പിക്കുന്നതിനെതിരെയും നേരത്തെ രംഗത്ത് വന്നിരുന്നു.