മലയാള സിനിമയിൽ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങൾ; എന്റെ പാവാടയുടെ ഇറക്കം തീരുമാനിക്കുന്നത് ഞാനാണ്; ശോഭന തന്റെ രോക്ഷം പറഞ്ഞപ്പോൾ..!!

sobhana
465

മലയാളം സിനിമക്ക് ബാലചന്ദ്രമേനോൻ കണ്ടെത്തിയ താരം ആണ് ശോഭന. ഏപ്രിൽ പതിനെട്ട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം അഭിനേതാവ് എന്നതിനപ്പുറം മികച്ച നർത്തകി കൂടിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും എല്ലാം അഭിനയ താരമാണ് ശോഭന. മലയാളത്തിൽ പ്രേക്ഷകർ ഏറ്റവും ഇഷ്ടം തോന്നിയ കൂട്ടുകെട്ട് ആയിരുന്നു മോഹൻലാൽ ശോഭന.

അമ്പതിൽ അധികം ചിത്രത്തിൽ ഇരുവരും നായിക നായകന്മാരായി അഭിനയിക്കുകയും ചെയ്തു. മോഹൻലാലിനൊപ്പം കൂടാതെ മമ്മൂട്ടിക്കും ജയറാമിനും തുടങ്ങി ഒട്ടേറെ താരങ്ങൾക്കൊപ്പം അഭിനയിച്ച ശോഭന ഇപ്പോൾ അഭിനയ ലോകത്തിൽ സജീവമല്ലെങ്കിൽ കൂടിയും നൃത്ത രംഗത്തിൽ സജീവമായി ആണ് നിൽക്കുന്നത്.

sobhana
sobhana

എന്നാൽ ഇപ്പോൾ തന്റെ കരിയറിലെ ചില വിഷയങ്ങളെ കുറിച്ച് പറയുകയാണ് ശോഭന. നമ്മുടെ അഭിപ്രായങ്ങൾ ആരോടും തുറന്നു പറയാൻ മടിയില്ലാത്തയാൾ ആണ് ശോഭന. എന്തിനാണ് നമ്മൾ അതിനു ഭയക്കുന്നതെന്ന് ശോഭന ചോദിക്കുന്നു. തന്റെ പാവാടയുടേത് അടക്കം എന്തിന്റെയും ഇറക്കം തീരുമാനിക്കുന്നത് താൻ തന്നെയാണെന്ന് ശോഭന വനിതക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഒപ്പം തനിക്ക് ഇഷ്ടമില്ലാത്ത രംഗങ്ങൾ സിനിമയിൽ കുത്തികയറ്റിയാൽ അതിനെതിരെ താൻ പ്രതികരിക്കാറുണ്ടെന്ന് ശോഭന പറയുന്നു. താൻ ധരിക്കുന്ന പാവാടയുടെ അളവ് തീരുമാനിക്കുന്നത് താൻ തന്നെയാണ്. അതിന് ഞാൻ അങ്ങനെ പറയുമ്പോൾ എതിർക്കുന്ന ആളുകൾ ഇൻഡസ്ട്രിയിൽ ഉണ്ടാവാം.

sobhana
sobhana

എന്നാൽ എന്റെ മാതാപിതാക്കൾ എന്റെ അഭിപ്രായത്തിന് അനുകൂലമായിരുന്നു. ഒരു സിനിമയിൽ റേ പ്പ് സീൻ ഉണ്ടായിരുന്നു. കഥ കേട്ടപ്പോൾ തന്നെ ഞാൻ അത് ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു. അവർ അത് സമ്മതിക്കുകയും ചെയ്തു. എന്നാൽ ആ സീൻ ഡ്യൂപ്പിനെ വെച്ച് അവർ സിനിമയിൽ കയറ്റി.

എന്നാൽ സിനിമ ഇറങ്ങിയപ്പോൾ അച്ഛൻ സിനിമ കാണുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. മലയാളം സിനിമയിൽ നിന്നും തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല എന്നും ശോഭന പറയുന്നു. മലയാളത്തിലെ ഒരു കാലത്തിലെ ഇഷ്ട നായിക ആയിരുന്ന ശോഭനയെ തനിക്ക് ഇപ്പോൾ ടിവിയിൽ കാണാൻ പോലും ഇഷ്ടമല്ല എന്നും കുറച്ചുക്കൂടി നന്നായി ചെയ്താൽ പോരായിരുന്നോ എന്ന് തോന്നും. മണിച്ചിത്രത്താഴ് പോലും അങ്ങനെ തോന്നാറുണ്ട്.