ജീൻസ് ഇട്ടാലും ഇന്ത്യക്കാരിയായി ജീവിക്കാൻ കഴിയും, സാരി അപകടമാണ്; ഗായിക ചിന്മയി..!!

39

മീറ്റുവിൽ തുറന്ന് പറച്ചിൽ നടത്തി ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഗായിക ചിന്മയി, പ്രശസ്ത സംഗീത സംവിധായകൻ വൈറമുത്തുവിന് എതിരെ ആയിരുന്നു തുറന്ന് പറച്ചിൽ.

പക്ഷെ വിവാദ തുറന്ന് പറച്ചിലുകൾക്ക് ശേഷം സൈബർ ആക്രമണം തന്നെയാണ് ചിന്മയി നേരിടുന്നത്. നിരവധി ആളുകൾ, അല്ലെങ്കിൽ ഞരമ്പ് രോഗികൾ ആണ് ചിന്മയിക്ക് അശ്ളീല സന്ദേശങ്ങൾ അയക്കുന്നത് എന്നാണ് ഗായിക പറയുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ട ആരാധകനു ട്വിറ്ററിൽ മറുപടിയായി ഗായിക കുറിച്ചത് ഇങ്ങനെയാണ്;

ഞാന്‍ സാരി ധരിക്കുകയാണെങ്കില്‍ ഒരു കൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍ എന്റെ അരക്കെട്ടിന്റെയും മാറിടത്തിന്റെയും ചിത്രം പകര്‍ത്തി വൃത്തമിട്ട് അശ്ലീല സൈറ്റുകളില്‍ അപ് ലോഡ് ചെയ്യും. അതിന് ശേഷം എന്റെ ചിത്രങ്ങള്‍ കണ്ട് അശ്ലീലം ചെയ്യുകയാണെന്ന് ആളുകള്‍ സന്ദേശങ്ങള്‍ അയക്കും. സാരിയുടുത്താലും ജീന്‍സിട്ടാലും എനിക്ക് ഇന്ത്യക്കാരിയായി ജീവിക്കാന്‍ കഴിയും സാര്‍- ചിന്‍മയി ട്വീറ്റ് ചെയ്തു.