ആദിത്യൻ ഉറക്കഗുളിക കഴിച്ചു ശംഖുമുഖം ബീച്ചിൽ കിടന്ന സംഭവം; ജില്ലകൾ തോറും കുട്ടികൾ ഉണ്ടാക്കുന്നത് ആണോ ഇവന്റെ പണി; ശാന്തിവിള ദിനേശ്..!!

343

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെട്ടടങ്ങി എങ്കിൽ കൂടിയും വിവാദങ്ങൾ കൊണ്ട് കൊടുമ്പിരി കൊള്ളുകയായിരുന്നു ആദിത്യൻ ജയൻ അമ്പിളി ദേവി വിവാഹ ജീവിതം. ആദിത്യൻ ജയൻ എന്ന ആൾക്കാർ എതിരെ ആദ്യമായി കേൾക്കുന്ന വിവാദം ഒന്നുമല്ല ഇത്. നിരവധി തവണ വിവാഹ വാർത്തകളും വിവാഹ മോചന വാർത്തകളും ഒക്കെ എത്തിയിട്ടുണ്ട്. വിവാദങ്ങൾ അങ്ങ് കൂടിക്കഴിയുമ്പോൾ ജീവൻ ഒടുക്കാൻ ശ്രമിക്കുന്നത് ആണ് ആദിത്യന്റെ പ്രധാന തന്ത്രം എന്ന് സംവിധായകൻ ശാന്തിവിള ദിനേശ് പറയുന്നത്.

ഇതിനെ മുന്നേയും ആദിത്യൻ ഒട്ടേറെ വിവാഹങ്ങൾ കഴിച്ചിട്ടുണ്ട് എന്നും അതുപോലെ തന്നെ ജീവൻ അവസാനിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നും അമ്പിളി ദേവിക്ക് പിന്നാലെ ശാന്തിവിള ദിനേശും പറയുന്നു. തന്റെ കുടുംബ ജീവിതത്തിൽ ഉള്ള പൊരുത്തക്കേടുകൾ ഒരു സിനിമ പാട്ടിനെ ഉപമിച്ചു ആദ്യം രംഗത്ത് വന്നത് അമ്പിളി ദേവി ആയിരുന്നു. തുടർന്ന് അതിൽ വലിയ കാര്യമില്ല എന്നാണ് ആദിത്യൻ പറഞ്ഞത്. തുടർന്ന് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആദിത്യന് മറ്റൊരു സ്ത്രീയുമായി കഴിഞ്ഞ 16 മാസം ആയി ബന്ധത്തിൽ ആണെന്ന് വെളിപ്പെടുത്തൽ നടത്തി.

അവർക്ക് ഉണ്ടായി കുഞ്ഞും ആദിത്യൻ ജയന്റെ ആയിരുന്നു എന്നാണ് വെളിപ്പെടുത്തൽ. ജില്ലാ തോറും കുട്ടികൾ ഉണ്ടാക്കൽ ആണ് ഇവന് പണി എന്നാണ് ശാന്തി വില ദിനേശ് ഈ വിഷയത്തിൽ ചോദിച്ചത്. അമ്പിളി ദേവിയെ ആദിത്യൻ വിവാഹം കഴിക്കുമ്പോൾ അന്ന് ആദിത്യൻ നാലാം വിവാഹം കഴിക്കുന്നു എന്നാണ് വാർത്തകൾ എത്തിയത്. എന്നാൽ ആദിത്യൻ അത് നിഷേധിച്ചിരുന്നു. അമ്പിളി ദേവി ഇപ്പോൾ പറയുന്നത് താനുമായി ഉള്ളത് മൂന്നാം ബന്ധം ആണെന്നും രണ്ടാം വിവാഹം ആണെങ്കിൽ കൂടിയും ലിവിങ് ടുഗതർ ബന്ധത്തിൽ ആദിത്യൻ ജയന് ഒരു കുട്ടി ഉണ്ട് എന്നും അമ്പിളി ദേവി പറഞിരിക്കുന്നു.

അമ്പിളി ദേവി ആദിത്യൻ വിവാഹം നടന്നപ്പോൾ അമ്പിളിയുടെ മുൻ ഭർത്താവു കേക്ക് മുറിച്ചാണ് ആഘോഷം നടത്തിയത്. ആദിത്യൻ ഓരോ ജില്ലയിലും കുട്ടികൾ ഉണ്ടാക്കാൻ ഉള്ള ശ്രമത്തിൽ ആണല്ലോ.. അയാൾക്ക് ഇത് തന്നെ ആണ് പണി. എന്നിട്ട് പണി കിട്ടി കഴിയുമ്പോൾ ആത്മ. ഹത്യ എന്നൊക്കെ ഉള്ള നമ്പർ ഇറക്കും. ഇത് വെറും നമ്പർ ആണെന്ന് ആ കുട്ടി പറയുന്നില്ലേ.. അത് ശെരിക്കും സത്യം തന്നെ ആണ്. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നിന്നുള്ള ഒരു കുട്ടിയെ ഇയാൾ വിവാഹം കഴിച്ചു. ഇപ്പോൾ സീരിയലിൽ സജീവമായ സോനുവിനെയാണ് ആദിത്യൻ ആദ്യം വിവാഹം കഴിച്ചത്. ഒരിക്കൽ സോനു എന്നെ കാണാൻ സ്റ്റുഡിയോയിൽ വന്നിരുന്നു.

എന്റെ സീരിയലിൽ ഒരു പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കാൻ വന്നതായിരുന്നു സോനു. അന്നാണ് ഇവരുടെ വിവാഹ കാര്യം ഞാനറിയുന്നത്. കല്യാണവും കഴിഞ്ഞു വേര്‍പിരിയുകയും ചെയ്‌തെന്ന് പറഞ്ഞു. ആ കുട്ടി പറഞ്ഞ കഥകള്‍ കേള്‍ക്കണം. വർഷങ്ങൾക്ക് മുൻപ് സംവിധായകൻ വി എസ് സജി വിളിച്ചിട്ട് പറഞ്ഞു ദിനേശേ..!! നമ്മുടെ ആദിത്യന്‍ ഉറക്കഗുളിക എന്തോ കഴിച്ച് ശംഖുമുഖം ബീച്ചില്‍ കിടക്കുന്നു എന്ന് പറഞ്ഞു. എന്താ കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ സോനുവുമായിട്ടുള്ള കേസ് പ്രശ്‌നമാവുമെന്ന് കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു.

ഇവന്റെ പ്രവൃത്തികളൊക്കെ കണ്ടാല്‍ സീരിയല്‍ രംഗത്തെ മമ്മൂട്ടിയോ മോഹന്‍ലാലോ ആണെന്ന് തോന്നും. പക്ഷേ അങ്ങനൊന്നുമല്ല. ജയന്‍ എന്ന അതുല്യ കലാകാരന്റെ പേര് വിറ്റ് തിന്ന് നടക്കുന്നൊരുത്തനാണെന്ന് ഞാന്‍ പറയും. ആദ്യ വിവാഹം വേര്‍പിരിഞ്ഞ് രണ്ടാമതൊന്നിലേക്ക് പോവുന്നത് സാധാരണമെന്ന് പറയാം. പക്ഷേ ഇവന്‍ അഞ്ചോ ആറോ പെണ്‍കുട്ടികളുടെ ജീവിതമാണ് നശിപ്പിച്ചിരിക്കുന്നത്. അമ്പിളി ദേവിയും അവരുടെ അമ്മയുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.