സാരി ധരിച്ചു വരാൻ സംവിധായകൻ പറഞ്ഞു; അയാൾ ഏസി ഓണാക്കിയ ശേഷം അടുത്തേക്ക് വന്നു; തനിക്ക് നേരിട്ട മോശം അനുഭവത്തെ കുറിച്ച് ശാലു ഷമ്മു..!!

200

നിരവധി താരങ്ങൾ ആണ് തങ്ങൾക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളെ കുറിച്ച് ദിനവും പറയുന്നത്. അത്തരത്തിൽ ഉള്ള അനുഭവത്തെ കുറിച്ച് തെന്നിന്ത്യൻ താരം ശാലു ഷമ്മു പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. തെലുങ്ക് സൂപ്പർ താരം വിജയ് ദേവർകോണ്ടക്ക് ഒപ്പം അഭിനയിക്കണമെങ്കിൽ ഇങ്ങനെ ഒക്കെ ചെയ്യണം എന്നാണ് സംവിധായകൻ പറഞ്ഞത് എന്ന് താരം പറയുന്നു.

പ്രമുഖ സംവിധായകൻ ആണ് തന്നോട് വഴങ്ങി കൊടുക്കാൻ ആവശ്യപ്പെട്ടത് എന്ന് താരം പറയുന്നു. തെലുങ്ക് സിനിമ ഇൻഡസ്ട്രിയയിലെ പ്രമുഖനായ സംവിധയകനാണ് തന്നോട് ആവിശ്യം അറിയിച്ചതെന്ന് നേരത്തെ ശാലു വെളിപ്പെടുത്തിയിരുന്നു. അയാളുടെ ഓഫീസിൽ വെച്ച് നടക്കുന്ന ഓഡിഷനായി സാരി ധരിച്ചു വരണമെന്നും എന്നാൽ അവിടെ എത്തിയ ശേഷമാണ് അത് ഓഫീസല്ല അയാളുടെ വീടാണെന്ന് തിരിച്ചറിഞ്ഞതെന്നും താരം പറയുന്നു.

അയാൾ വൃത്തികെട്ട രീതിയിൽ സംസാരിക്കാൻ തുടങ്ങിയെന്നും അപ്പോഴേക്കും തന്റെ ശാരിരീമാകെ വിയർത്തു തുടങ്ങിയെന്നും ശാലു പറയുന്നു. അയാൾ എസി ഓൺ ചെയ്ത് തന്റെ അരികിലേക്ക് എത്തിയപ്പോളേക്ക് അവിടുന്ന് ഓടി രക്ഷപെട്ട് കളഞ്ഞെന്നും ശാലു പറഞ്ഞിരുന്നു. എന്നാൽ വിവാദം കത്തിപ്പടർന്നതിന് പിന്നാലെ ശാലു ഒരാൾക്ക് ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

ഇ വീഡിയോ ലീക്കാകിയത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും ഇത്തരം കാര്യങ്ങൾ തന്റെ ഭാവിയെ ബാധിക്കുമെന്നും താരം പറയുന്നു താൻ പരാതി പറഞ്ഞാലും ഇ കാര്യങ്ങൾ ഒന്നും ആ സംവിധായകൻ സമ്മതിക്കാൻ പോകുന്നില്ലെന്നും സിനിമയിൽ നിന്നും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടന്ന് താരം പറയുന്നു.

You might also like