മകന് വേണ്ടി മാപ്പ് ചോദിച്ചു , പക്ഷെ അവർക്ക് വേണ്ടത് പണമാണ്; മേക്കപ്പ് ആർട്ടിസ്റ്റിന് മകൻ മോശം സന്ദേശം അയച്ച വിഷയത്തിൽ മാല പാർവതിയുടെ പ്രതികരണം..!!

196

കഴിഞ്ഞ ദിവസം ആണ് മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതിന് മോശവും ലൈ-ഗീക ചുവയുള്ള സന്ദേശങ്ങളും അതൊപ്പം സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും നടി മാല പാർവതിയുടെ മകൻ അനന്ത കൃഷ്ണൻ സന്ദേശം അയച്ചു എന്നുള്ള വിവാദങ്ങൾ ഉണ്ടാകുന്നത്. തുടർന്ന് മാല പാർവതിയുടെ മകൻ അനന്ത കൃഷ്ണൻ അയച്ച സംശയങ്ങൾ അടക്കം സീമ വിനീത് തന്റെ ഫേസ്ബുക് അക്കൗണ്ട് വഴി പുറത്തു വിട്ടിരുന്നു.

എന്നാൽ ഈ വിഷയത്തിൽ താൻ സംഭവം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ബാധിക്കപ്പെട്ട ആളെ വിളിച്ചു മാപ്പു പറഞ്ഞിരുന്നു എന്നും എന്നാൽ സീമക്ക് ആവശ്യം പണം ആയിരുന്നു എന്നുമാണ് ഇപ്പോൾ മാല പാർവതി പറയുന്നത്. മാല പാർവതി പറയുന്നത് ഇങ്ങനെ..

എൻ്റെ മകൻ, അനന്ത കൃഷ്ണൻ സീമാ വിനീതിനെ 2017 മുതൽ മെസേജ് അയച്ചു എന്നും, അത് കണ്ട ഉടനെ, പ്രതികരിക്കുന്നതായി പറഞ്ഞ്, രണ്ട് ദിവസം മുമ്പ് ഒരു പോസ്റ്റിട്ടിരുന്നു. എൻ്റെ മകനെ ഉദ്ദേശിച്ചാണ് എന്ന് ചിലർ വഴി ഞാൻ അറിഞ്ഞു. അറിഞ്ഞപ്പോൾ തന്നെ, ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു.അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു.നിയമപരമായി. നീങ്ങാനും പറഞ്ഞു.. എന്നിട്ടപ്പോൾ തന്നെ പോലീസിൽ അറിയിച്ചു. നേരിൽ കണ്ടാലെ, ഈ വിഷയം തീരു എന്ന്, അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു. പിന്നീട് ഒരു വോയിസ് നോട്ട് കിട്ടി. അതിൽ നഷ്ട പരിഹാരം കിട്ടിയാലെ ഈ വിഷയം തീരാൻ സാധ്യതയൊള്ളു എന്നും അറിയിച്ചു. നഷ്ടപരിഹാരം എന്ന് പറഞ്ഞതിന് ശേഷം ഞാൻ പ്രതികരിച്ചില്ല.

ഇന്ന് കാലത്ത് സീമ ലൈവ് വന്നു. ഇന്നിപ്പോൾ ചാറ്റൂൾപ്പെടെ ഷെയർ ചെയ്തിരിക്കുന്നു.

എൻ്റെ മകന് 27 വയസ്സായി. അവനൊരു സ്വതന്ത്ര്യ വ്യക്തിത്വമാണ്. ഏകപക്ഷീയമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ, അതിൻ്റെ ഉത്തരവാദിത്തം അവൻ ഏറ്റെടുക്കും.

നിയമപരമായി മുന്നോട്ട് പോകണമെന്നാണ് എൻ്റെ പക്ഷം.