ഇരയെ കുറ്റക്കാരനാക്കുന്നു; മാല പാർവതി മകന് വേണ്ടി വിഷയം വളച്ചൊടിക്കുവാണെന്ന് സീമ വിനീത്; രൂക്ഷ വിമർശനം ഇങ്ങനെ..!!

229

മലയാള സിനിമയിൽ സഹ നടിയായി തിളങ്ങി നിൽക്കുന്ന നടി മാല പാർവതിയുടെ മകൻ അനന്ത കൃഷ്ണൻ മേക്കപ്പ് ആർട്ടിസ്റ്റു സീമ വിനീതിന് അയച്ച മോശം സന്ദേശ വിവാദങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വാക് പോരുകൾ തുടരുകയാണ്. സംഭവത്തെ കുറിച്ച് ആദ്യം സൂചന നൽകിയ പോസ്റ്റും ആയി ആണ് സീമ വിനീത് എത്തിയത്. വിഷയത്തിൽ ആരുടേയും പേര് പരാമർശിക്കാതെ ആണ് ആദ്യം പോസ്റ്റ് സീമ പോസ്റ്റ് ഇട്ടത് എങ്കിൽ തുടർന്ന് ലൈവിൽ വരുകയും വിശദീകരണം നൽകുകയും ആയിരുന്നു. പിന്നീട് വിഷയം സംബന്ധിക്കുന്ന അനന്ത കൃഷ്ണന്റെ സന്ദേശങ്ങളുടെ ഫോട്ടോ അടക്കം സീമ ഷെയർ ചെയ്തു. ഇതോടെ സംഭവം കൂടുതൽ രൂക്ഷമായതോടെ വിവാദത്തിൽ താൻ മാപ്പു പറഞ്ഞു എങ്കിൽ കൂടിയും സീമ ആവശ്യപ്പെടുന്നത് പണം ആണ് എന്നുള്ള ആരോപണം ആയി മാല പാർവതി എത്തി.

എന്നാൽ മകൻ ചെയ്ത പ്രവർത്തിക്ക് അമ്മയല്ല മകനെ കൊണ്ട് മാപ്പ് പറയിപ്പിക്കാത്തത് എന്താണ് എന്ന് സീമ വിനീത് ചോദിക്കുന്നു. അതുപോലെ തന്നെ എവിടെ ഇപ്പോൾ നടക്കുന്നത് ഇരയെ കുറ്റക്കാരൻ ആകുന്ന പരിപാടി ആണെന്നും സീമ പറയുന്നു. സീമയുടെ പോസ്റ്റ് ഇങ്ങനെ..

മാല പാർവതിയെ ഞാൻ തേടി പോയിട്ടില്ല. അവരുടെ പേരെവിടെയും ഞാൻ വലിച്ചിഴച്ചിട്ടുമില്ല. പക്ഷെ അവർ എന്നെ തേടി വന്നു. മകന് വേണ്ടി മാപ്പ് പറയാൻ. അവരുടെ മകൻ ചെയ്ത പ്രവർത്തി ഒതുക്കിത്തീർക്കുവാൻ മാപ്പുമായി അവർ വന്നതുകൊണ്ട് മാത്രം അവരുടെ പേര് എനിക്കെന്റെ പോസ്റ്റിൽ പറയേണ്ടി വന്നു.
പക്ഷെ എന്ത് കൊണ്ട് അവർ മകനെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ തയ്യാറായില്ല.
ഇപ്പോളവർ പറയുന്നത് ഞാൻ പണം ആവശ്യപ്പെട്ടു എന്നാണ്. എന്തിനിങ്ങനെ പച്ചക്കള്ളം പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നു. ഞാൻ പണം ആവശ്യപ്പെട്ടു എന്നതിന്റെ തെളിവുകൾ പുറത്തു വിടാൻ ഞാൻ താങ്കളോട് ആവശ്യപ്പെടുകയാണ്.

താങ്കളുടെ മകൻ എന്നെ അപമാനിച്ചതും പോരാഞ്ഞിട്ട്, എന്റെ അഭിമാനം വിറ്റ് ഞാൻ താങ്കളോട് പണം ആവശ്യപ്പെട്ടു എന്നും പറഞ്ഞു താങ്കളും ഇപ്പോൾ എന്നെ, എന്നിലെ സ്ത്രീയെ അപമാനിച്ചിരിക്കുന്നു മാല പാർവതി.

നിങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടത് ഇരയാക്കപ്പെട്ടവരെ അപമാനിച്ചു കൊണ്ടല്ല.
നിങ്ങൾ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന ആളാണെന്ന് പറയുമ്പോളും സ്വന്തം മകൻ ചെയ്ത തെറ്റ് ഒതുക്കിത്തീർക്കാൻ മാപ്പ് പറഞ്ഞു. ഇതിപ്പോൾ ചർച്ച വിഷയം ആയപ്പോൾ താങ്കളുടെ മകനു 27 വയസായെന്നും, നിയമപരമായി കാര്യങ്ങൾ നേരിടാനും, അവന്റെ പ്രവർത്തികളിലേക്ക് തന്നെ വലിച്ചിഴക്കേണ്ടെന്നും പറഞ്ഞ് കൈ കഴുകി. ഇതിനു മുൻപ് താങ്കൾ എന്നോട് മാപ്പ് പറയുമ്പോൾ താങ്കളുടെ 27 വയസുള്ള മകൻ എവിടെ ആയിരുന്നു., അന്നെന്തേ നിയമപരമായി നീങ്ങാൻ നിങ്ങൾ പറഞ്ഞില്ല..

മറ്റൊന്നു എന്നെ വിളിച്ചതിനു ശേഷം മാല പാർവതി പോലീസിനെ ഈ വിഷയം അറിയിച്ചു എന്നാണ് അവർ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
എന്നോടിത് വിഷയമാക്കരുത് എന്ന് പറഞ്ഞിട്ട് പോലീസിൽ താങ്കൾ ഇതറിയിച്ചു എന്നൊക്കെ പറയുമ്പോൾ ഒരു വലിയ തമാശ ആയിട്ടാണ് എനിക്ക് തോന്നുന്നത്.

സമൂഹം എന്നും ഇങ്ങനെ ആണ്. ഇരയെ അവസാനം കുറ്റക്കാരൻ ആക്കും. അവരെ ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ വക്താവാക്കും. ഇര പ്രതികരിക്കാതിരിക്കാൻ അവളുടെ തലയിൽ, അഭിമാനത്തിൽ ചവിട്ടി താഴ്ത്തും. ഇവിടെയും ഞാൻ ഇതേ പ്രതീക്ഷിക്കുന്നുള്ളു.

മാല പാർവതിയുടെ ഈ പോസ്റ്റിന് മറുപടിയായി ആണ് സീമയുടെ ഈ പോസ്റ്റ്..

നടി മാല പാർവതിയുടെ മകന്റെ ലൈ-ഗീക വൈകൃത സന്ദേശങ്ങൾ; ആരോപണവുമായി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്..!!