ഇത്രയൊക്കെ ചെയ്തിട്ടും ആരും ശ്രദ്ധിക്കാതെ പോയതിൽ വിഷമമുണ്ട്; സാനിയ ഇയപ്പൻ..!!

64

ബാലതാരമായി അവിടെ നിന്നും നായിക നിരയിലേക്ക് ഉയർന്ന താരം ആണ് സാനിയ അയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിൽ ചിന്നു എന്ന വേഷത്തിൽ കൂടി ശ്രദ്ധ നേടിയ താരം തുറന്നു പ്രേതം 2 എന്ന ചിത്രത്തിൽ മറ്റൊരു മികച്ച വേഷം ചെയ്തു.

ഡാൻസ് റിയാലിറ്റി ഷോ വഴി അഭിനയ ലോകത്തേക്ക് എത്തിയ താരം തന്റെ ഡാൻസ് മികവിൽ സിനിമയിൽ മെയ് വഴക്കത്തോടെയുള്ള അഭ്യാസ പ്രകടനങ്ങൾ കാണിക്കാറുമുണ്ട്.

മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ ലൂസിഫറിൽ ഗംഭീര വേഷം ചെയ്ത താരം മികവുറ്റ അഭിനയമാണ് ചിത്രത്തിൽ കാഴ്ച വെച്ചത്. എന്നാൽ താൻ അതിനേക്കാൾ അധ്വാനിച്ച് അഭിനയിച്ച ചിത്രം ആണ് കൃഷ്ണൻ കുട്ടി പണിതുടങ്ങി എന്ന ചിത്രം എന്നും സാനിയ പറയുന്നു.

ഗ്ലാമർ വേഷങ്ങളിൽ ഉള്ള ഫോട്ടോഷൂട്ടുകളിൽ കൂടി എന്നും ജനശ്രദ്ധ നേടിയ താരം കൂടി ആണ് സാനിയ. വസ്ത്ര ധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ വരുമ്പോഴും തനിക്കും തന്റെ കുടുംബത്തിനും ഇല്ലാത്ത പ്രശ്നങ്ങൾ എന്തിനാണ് മറ്റുള്ളവർക്ക് എന്ന് സാനിയ ചോദിക്കുന്നു.

saniya iyyappan

താൻ ലൂസിഫർ എന്ന ചിത്രത്തിൽ ചെയ്ത വേഷത്തിനേക്കാളും ഏറെ പ്രയാസങ്ങൾ സഹിച്ചു ചെയ്തു വേഷം ആണ് കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രത്തിൽ ഉള്ളത് എന്നും എന്നാൽ മികച്ച ആക്ഷൻ രംഗങ്ങൾ അടക്കം ചെയ്യുകയും പരിക്കുകൾ പറ്റുകയും മറ്റും ഉണ്ടായിട്ടും അത്രയേറെ എഫോർട്ട് എടുത്ത ചിത്രത്തിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല എന്നും സിനിമ പരാജയം ആയി പോയി എന്നും സാനിയ പറയുന്നു.

ചില വിമർശനങ്ങൾ തന്നെ തകർത്തു കളഞ്ഞിട്ടുണ്ട് എന്ന് പറയുന്ന സാനിയ , ഇതെല്ലാം ഈ മേഖലയുടെ ഭാഗം ആണെന്ന് ഉള്ള തിരിച്ചറിവിലേക്ക് എത്തിയെന്നും പറയുന്നു.