മോഹിച്ച നിറത്തിൽ ആഗ്രഹിച്ച കാർ സ്വന്തമാക്കി സംയുക്ത മേനോൻ; സംയുക്ത വാങ്ങിയ ബിഎംഡബ്ള്യു കാറിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!

340

മലയാളം തമിഴ് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു തിളങ്ങി നിൽക്കുന്ന താരം ആണ് സംയുക്ത മേനോൻ. ടോവിനോ തോമസ് ചിത്രം തീവണ്ടിയിൽ കൂടി ആണ് താരം ആദ്യം ശ്രദ്ധ നേടുന്നത്. തുടർന്ന് ലില്ലി എന്ന ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച താരം തുടർന്ന് തമിഴകത്തിൽ അലമാട് സുന്ദരി ആയി തിളങ്ങി.

ജൂലൈ കാട്രിൽ എന്ന ചിത്രത്തിൽ കൂടി ആണ് താരം തമിഴിൽ എത്തിയത്. തുടർന്ന് ഒരു യമണ്ടൻ പ്രണയ കഥ , കൽക്കി , എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം ജയസൂര്യക്ക് ഒപ്പം വെള്ളം എന്ന ചിത്രത്തിൽ അഭിനയിച്ചു കയ്യടി നേടി.

അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പാണ് ഇനി താരത്തിന്റെ വരാൻ ഇരിക്കുന്ന ഒരു വമ്പൻ ചിത്രം. ഇതിൽ കൂടി തെലുങ്കിൽ സൂപ്പർ നായിക നിരയിലേക്ക് താരം ഉയർന്നേക്കും. ഇപ്പോൾ താരം ജീവിതത്തിൽ ഏറ്റവും മോഹിച്ച കാർ സ്വന്തം ആക്കിയതിന്റെ സന്തോഷത്തിൽ ആണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. പുത്തൻ ബിഎംഡബ്ള്യു 3 സീരിസ് ഗ്രാൻ ലിമോസിനെ ആണ് സംയുക്ത സ്വന്തമാക്കിയത്.

ഏകദേശം 66 ലക്ഷം മുതൽ 70 ലക്ഷം വരെയാണ് ഈ മോഡലിന്റെ വില. ബി എം ഡബ്ള്യു കാർ ആണ് തന്റെ സ്വപ്ന വാഹനങ്ങളിൽ ഒന്ന് എന്ന് താരം പലപ്പോഴും അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്.

ചുപ്പാണ് തന്റെ ഇഷ്ടമുള്ള നിറമെന്ന് പറയുന്ന താരം അതെ നിറത്തിൽ ഉള്ള വാഹനം ആണ് സ്വന്തം ആക്കിയിരിക്കുന്നത്.