പുഷ്പയിലെ സാമി പാട്ടിന് ഡാൻസ് ചെയ്ത് രസ്മിക; എന്തൊരു ക്യൂട്ട് ആണെന്ന് ആരാധകർ..!!

103

തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിന്ന ചിത്രം നാളെ തീയറ്ററുകളിലേക്ക് എത്തുകയുയാണ്. തെലുങ്കിൽ നിന്നും ഏറ്റവും വലിയ റിലീസ് ആയി ആണ് പുഷ്പ എത്തുന്നത്.

ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകൻ ആയി എത്തുന്ന ചിത്രത്തിൽ നായിക ആയി എത്തുന്നത് രസ്മിക മദാനന്ദ ആണ്. രണ്ട് ഭാഗങ്ങൾ ആയി എത്തുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ ആണ്.

കന്നഡ , തെലുങ്ക് , തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരം തെന്നിന്ത്യൻ സിനിമയിലെ ക്യൂട്ട് ക്വീൻ കൂടി ആണ്. പലപ്പോഴും കുട്ടിത്തം നിറഞ്ഞ ചിരികൾ കൊണ്ടും മനാറിസങ്ങൾ കൊണ്ടും പൊതുവേദികളിൽ ആരാധകരുടെ മനം കവരാറുണ്ട് രസ്മിക.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി അല്ലു അർജുനോപ്പം പ്രൊമോഷൻ തിരക്കുകളിൽ ആണ് റെസ്‌മിക. കഴിഞ്ഞ ദിവസം പ്രീ റീലീസ് പ്രൊമോഷനിൽ കറുത്ത സാരിയിൽ എത്തിയ എത്തിയ താരം പുഷ്പയിലെ സാമി ഗാനത്തിന് ചുവടുകൾ വെക്കുകയും ചെയ്തു.

എന്നാൽ അതെ ഗാനത്തിന് വീണ്ടും ഇൻസ്റ്റാഗ്രാം റീൽസിൽ ചുവടുകൾ വെച്ചപ്പോൾ താരം കൂടുതൽ ക്യൂട്ട് ആയതു പോലെ തോന്നി എന്നാണ് ആരാധകർ പറഞ്ഞത്. ഇതിൽ ഷോർട്ട്സിൽ ആണ് താരം എത്തിയത്.