വിവാഹ മോചനം നേടിയാൽ എന്താ എനിക്ക് അടിച്ചുപൊളിച്ച് ആഘോഷിച്ചൂടെ; റിമി ടോമി മാലിദ്വീപിൽ, സങ്കടങ്ങൾ മറന്നുള്ള ആഘോഷം..!!

102

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും ആണ് റിമി ടോമി, വിവാഹ മോചനത്തിന് ശേഷം ജീവിതം കൂടുതൽ ആഘോഷിക്കാൻ കഴിഞ്ഞത് എന്നാണ് റിമിയുടെ പോസ്റ്റുകൾ കാണുമ്പോൾ ആരാധകർ കമന്റായി നൽകുന്നത്.

വിവാഹ മോചനം നേടിയ റിമി ടോമി സഹോദരന് ഒപ്പം നേപ്പാളിൽ പോയ വീഡിയോകൾ, ചിത്രങ്ങൾ എന്നിവ വൈറൽ ആയിരുന്നു, ഇപ്പോഴിതാ അടുത്ത കിടിലം ട്രിപ്പിൽ ആണ് റിമി. മാലിദ്വീപിൽ ആണ് റിമിയുടെ അവധി ആഘോഷം.

കഴിഞ്ഞ കുറേ വർഷങ്ങൾ ആയി ഗായികയായും തുടർന്ന് അവതരകയായും സ്റ്റേജ് ഷോകൾ ആയും ഓടി നടന്ന് ജീവിതത്തിൽ ഒന്നിനും സമയം ഇല്ലാതെ ഇരുന്ന റിമി ടോമിയാണ് ഇപ്പോൾ ആഘോഷങ്ങൾക്കും യാത്രകൾക്കും ആയി ഒട്ടേറെ സമയം കണ്ടെത്തിയിരിക്കുന്നത്.

മീഷമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന ഗാനം പാടി സിനിമ ലോകത്ത് എത്തിയ റിമിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല. വെച്ചടി വെച്ചടി ഉയരങ്ങൾ കീഴടക്കിയ റിമി തകർന്ന് വീണത്, ജയറാമിന്റെ നായികയായി സിനിമയിൽ അഭിനയിച്ചപ്പോൾ മാത്രം ആയിരുന്നു.

റിമിയും ഭർത്താവ് റോയ്‌സും തമ്മിൽ ഉള്ള പതിനൊന്ന് വർഷം നീണ്ടു നിന്ന വിവാഹ ജീവിതം ആണ് റിമി ടോമി കഴിഞ്ഞ മാസം അവസാനിപ്പിച്ചത്. വിവാഹ മോചനത്തെ കുറിച്ച് ഒന്നും പ്രതികരണം നൽകാതെ ഇരുന്ന റിമി, താൻ ജീവിതത്തിൽ അനുഭവിച്ചിരുന്ന സംഘർഷങ്ങൾ എത്രയെന്ന് പറയാതെ പറയുകയാണ് തന്റെ യാത്രകളിൽ കൂടി, ചിരിച്ച മുഖത്തോടെ സന്തോഷത്തിലൂടെയുള്ള ചിത്രങ്ങൾ പങ്കുവെച്ചു.

അമ്മയും സഹോദരിയും ഉൾപ്പെടെ അടുത്ത ബന്ധുകൾക്ക് ഒപ്പമാണ് റിമിയുടെ മാലിദ്വീപ് യാത്ര. ബോട്ടിങ് ചെയ്യുന്നതിന്റെയും മറ്റും അടക്കമുള്ള വീഡിയോകളും റിമി ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.