താൻ നോക്കി നടത്തിയിരുന്ന റിമിയുടെ ബിസിനസുകൾ മുഴുവൻ തിരികെ നൽകി മാന്യമായ വേർപിരിയൽ നടത്തി റോയ്‌സ്..!!

79

വിവാദങ്ങളും പരസ്പര ചെളിവാരി എറിയാലും ഇനി ഉണ്ടാകില്ല, അതിനുള്ള അവസരങ്ങൾ നൽകാതെയാണ് റോയ്‌സ് റിമിയുമായി ഉള്ള വിവാഹ ബന്ധം പരസ്പര സമ്മതത്തോടെ വേര്പിരിഞ്ഞത്.

ഏപ്രിൽ 16ന് എറണാകുളം കുടുംബ കോടതിയിൽ പരസ്പര സമ്മതത്തോടെ നൽകിയ വിവാഹ മോചന ഹർജിയിൽ കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു.

എന്നാൽ, ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനമായതിനാൽ ഒരു കാര്യത്തിനും ഇവർക്കിടയിൽ അഭിപ്രായവ്യത്യാസം വന്നില്ല. റോയ്സിന്റെ കൈവശമുണ്ടായിരുന്ന റിമിയുടെ സ്വത്തുക്കൾ മുഴുവൻ റിമിക്ക് തന്നെ റോയ്സ് തിരികെ നൽകി.

കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പേർപിരിഞ്ഞു കഴിയുന്നു എങ്കിൽ കൂടിയും ഇരുവരും ഒരു രീതിയിൽ ഉള്ള ബന്ധങ്ങളും ഇല്ലാത്ത ആയിട്ട് ഒരു വർഷത്തിൽ ഏറെയായി.

റിമി ടോമിയുടെ ഉടമസ്ഥതയിൽ ഉള്ള ബിസിനസ്സ്, അതിൽ നിന്നും ഉണ്ടായ ആദായ നികുതിയും ബാങ്കിൽ നിന്നും ഉള്ള ഊരക്കുടുക്കൾ മുഴുവൻ ഒഴുവാക്കിയാണ് റോയ്‌സ് വിവാഹ ബന്ധം ഒഴിയുന്നത്.

ഇനിയുള്ള തന്റെ ജീവിതത്തിൽ ഒരിക്കലും റിമിയോ റിമിയുടെ സാമ്പത്തിക ഇടപാടുകളോ ഒന്നും തടസ്സങ്ങളോ വിവാദങ്ങളോ ഉണ്ടാകാതെ ഇരിക്കാൻ ഉള്ള എല്ലാ പഴുതുകളും അടച്ചു തന്നെയാണ് റോയ്‌സ് വിവാഹ ബന്ധം അവസാനിപ്പിച്ചിരിക്കുന്നത്.

സിനിമ മിനി സ്ക്രീൻ ലോകത്ത് ഞെട്ടിക്കുന്ന വാർത്ത ആയിരുന്നു റിമി ടോമി റോയ്‌സ് ദമ്പതികളുടെ വിവാഹ മോചനം. വിവാഹ മോചന വാർത്തകൾ സോഷ്യൽ മീഡിയ ഗോസിപ്പ് കോളങ്ങളിൽ അലയടിക്കുമ്പോൾ കാരണം വ്യക്തമാക്കി രംഗത്ത് റോയ്‌സ് എത്തിയിരുന്നു.

പതിനൊന്ന് വർഷം നീണ്ടുനിന്ന വിവാഹ ജീവിതമാണ് റോയ്‌സ് റിമി ജോഡികളുടേത്.

റിമി പെട്ടന്ന് വാക്കുകൾ മാറ്റി പറയും, അവർ ഇന്ന് പറയുന്നത് അല്ല നാളെ പറയുക, അങ്ങനെ കാര്യങ്ങൾ മാറ്റി പറയുന്നതിൽ റിമിയ്ക്ക് യാതൊരു വിധ മനസാക്ഷി കുത്തും ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ റിമി അടുത്ത് തന്നെ തനിക്ക് എതിരെ ആരോപണങ്ങൾ നിരത്തി വെക്കാം എന്നുള്ള കരുതൽ തന്നെയാണ് എല്ലാം ഒഴുവാക്കിയുള്ള റോയ്സിന്റെ വിവാഹ മോചനം.

റിമിയുമായി ഉള്ള ദാമ്പത്യ ജീവിതത്തിൽ തനിക്ക് നഷ്ടമായത് 12 കൊല്ലങ്ങൾ ആണെന്നും അത് തനിക്ക് ഒരിക്കലും തിരിച്ചു ലഭിക്കില്ല. തനിക്ക്‌ റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തിയെ കളങ്കപ്പെടുത്തുന്നതിനോ ഉദ്ദേശമില്ല. ഇളയരാജ പോലും റിമിയെ നല്ല പാട്ടുകാരി എന്ന സാക്ഷ്യപ്പെടുത്തിയത് റോയ്‌സ് അഭിമാനപൂർവം റോയ്‌സ് പറഞ്ഞിരുന്നത്.

റിമി നല്ല പാട്ടുകാരിയാണ്, എന്നാൽ റിമയ്ക്ക് വേണ്ടി താൻ നഷ്ടപ്പെടുത്തിയത് തന്റെ ഒരു പതിറ്റാണ്ട് നീണ്ടു നിന്ന ദാമ്പത്യ ജീവിതവും ബിസിനസും എല്ലാമാണ്. ആകെക്കൂടി ഇനി തനിക്കായി ഉള്ളത് റിമിയുടെ മുൻ ഭർത്താവ് എന്ന അനാവശ്യ മേൽവിലാസം മാത്രം ആണ്.

റിമിയും ആയുള്ള ബന്ധം തനിക്ക് നേടിതന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായ നികുതി കുരുക്കുകളും ആണ്. അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തിൽ പരമാവധി ആത്മസംയമനം പാലിച്ചത് എന്നും റോയ്‌സ് പറയുന്നു.

താൻ പറയുന്നത് ആരോപണങ്ങൾ അല്ല, പച്ചപാർമാർത്ഥങ്ങൾ ആണെന്നും റോയ്‌സ് പറയുന്നുണ്ട്. രണ്ടു പേർക്കും ഇടയിൽ ഉള്ള പ്രശ്നം പൂർണമായും ദാമ്പത്യ പ്രശ്നം തന്നെ ആയിരുന്നു. എന്നിട്ടും രണ്ടുപേർക്കും ഇടയിൽ താൻ കഴിഞ്ഞ പത്ത് വർഷത്തിലേറെ പിടിച്ചു നിന്നത് തനിക്കും തന്റെ കുടുംബതിനും വേണ്ടി ആയിരുന്നു.

കഴിഞ്ഞ ഒരുവർഷമായി ആണ് ഇരുവരും കൂടുതൽ അകന്നത്. റോയ്‌സ് കുടുംബ കോടതിയിൽ പറഞ്ഞതും അതായിരുന്നു. എന്നാൽ റിമി പറഞ്ഞത് വിവാഹം മുതലേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ്, എന്നാൽ എന്നിട്ടും എന്തേ, പതിനൊന്ന് വർഷം ഒരുമിച്ചു ജീവിച്ചത് എന്ന ചോദ്യത്തിന് മുന്നിൽ, റിമിയ്ക്ക് ഉത്തരം ഉണ്ടായിരുന്നില്ല.

കാര്യങ്ങൾ കൂടുതൽ സംഘർഷഭരിതം ആകാതെ ഇരിക്കാൻ ആണ് റോയ്സിന്റെ ഇപ്പോൾ ഉള്ള സമാധാനപരമായ വിവാഹ വേർപെടുത്തൽ. റിമിയുടെ ഈ താര പരിവേഷം വെറും പൊള്ളയാണ്, പ്രഹസനമാണ്, ടെലിവിഷനിൽ പറയുന്നത് പോലെ അല്ല കാര്യങ്ങൾ, തങ്ങളുടെ കുടുംബ ജീവിതം താറുമാറായി കിടക്കുക ആണെന്ന് പ്രേക്ഷക സമൂഹം അറിയേണ്ടത് ഉണ്ട്, അറിയിക്കേണ്ടതുണ്ട്, ഞങ്ങൾക്ക് ഒരു കുഞ്ഞില്ലാതെ പോയത് അതുകൊണ്ടാണ്. അതന്റെ അമ്മയുടെയും കുടുംബത്തിന്റെയും കൂടി വേദനയാണ്. അത് നിങ്ങൾ കൂടി അറിഞ്ഞിരിക്കണം എന്നാണ് റോയ്‌സ് തൃശൂരിലെ സുഹൃത്തുക്കളോട് പറഞ്ഞത്.

ഭർത്താവ് കോടിശ്വരൻ ആയിട്ട് കാര്യമില്ല നല്ലത് കുടുംബസ്ഥൻ കൂടി ആകണം എന്നുള്ള റിമി ടോമിയുടെ വാക്കുകൾ തന്നെ ഒട്ടേറെ വേദനിപ്പിച്ചു, എന്നാൽ ഭാര്യ സ്വകാര്യ ടെലിവിഷൻ ചാനലിലെ ഉത്തമായ അവതാരക ആയിട്ട് കാര്യമില്ല എന്നും വെറുതെ അല്ല ഒരു ഭാര്യ എന്ന് തെളിയിക്കുക കൂടി വേണം ഭർത്താവിനെ സ്നേഹിക്കുകയും പരിചരിക്കുകയും വേണം, ജീവിതത്തിന് അർത്ഥവും അന്തസ്സും നൽകണം.

You might also like