മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഒ രാജഗോപാൽ..!!

70

മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ രാഷ്ട്രീയത്തിലേക്ക് എന്ന് വീണ്ടും വാർത്തകൾ എത്തുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മോഹൻലാൽ ബിജെപി സ്ഥാനാർഥി ആകുമെന്നും അതിനുള്ള ശ്രമങ്ങൾ നടക്കുണ്ട് എന്ന് സ്ഥിരീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത് ബിജെപിയുടെ പ്രമുഖ നേതാവ് ഒ. രാജഗോപാൽ തന്നെയാണ്.

മോഹൻലാൽ മത്സരിക്കാൻ സാധ്യത ഉണ്ട് എന്ന് എൻ ടി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആണ് രാജഗോപാൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് മോഹൻലാലിന്റെ ഭാഗത്ത് നിന്നും യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

മോഹൻലാൽ ബിജെപി അനുഭാവി അല്ല എന്നും പാർട്ടി മെമ്പർ അല്ല എന്നും എന്നാൽ അദ്ദേഹത്തിനെ മത്സരിപ്പിക്കാൻ ഉളള ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നും എന്നാൽ അദ്ദേഹം മത്സരിക്കുമോ എന്നുള്ളതിൽ സ്ഥിരീകരണം ആയില്ല എന്നും ഒ രാജഗോപാൽ പറയുന്നു.

You might also like