ഇനി ആ ഷോയിൽ ചാറ്റിനോ ഗെയിമിനോ പോകില്ല; സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച വിഷയത്തിൽ നിർമൽ പാലാഴി..!!

273

സ്റ്റാർ മാജിക്ക് ഷോയിൽ അതിഥിയായി വിളിച്ച ശേഷം സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച വിഷയത്തിൽ കടുത്ത തീരുമാനവുമായി നടനും മിമിക്രി താരവുമായ നിർമൽ പാലാഴി. തനിക്ക് നിരവധി ആളുകൾ മെസേജ് അയക്കുന്നത് എന്നും അവർക്കെല്ലാം കൂടിയുള്ള മറുപടി ആയി ഇതിനെ കാണണം എന്നും നിർമൽ പാലാഴി പറയുന്നു.

നടിമാരായ നവ്യ നായരും നിത്യ ദാസും ചേർന്നായിരുന്നു സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചത്. ഈ സംഭവം സ്ക്രിപ്റ്റ് ആണെന്നും സന്തോഷ് അറിഞ്ഞുകൊണ്ട് ആണ് ചെയ്തത് എന്നും ആയിരുന്നു ഒരു വിഭാഗം ആളുകൾ പറഞ്ഞത്.

എന്നാൽ എന്നെ അപമാനിക്കാൻ ഞാൻ ചെയ്ത സിനിമകളെ അപമാനിക്കാൻ താൻ തന്നെ മുതിരുമോ എന്നാണ് സന്തോഷ് ലൈവിൽ എത്തി ചോദിച്ചത്. എന്നാൽ നിർമൽ പാലാഴി അടക്കമുള്ളവർക്ക് വലിയ വിമർശനം തന്നെയാണ് സന്തോഷ് പണ്ഡിറ്റ് വിവാദത്തിൽ കൂടി കിട്ടിയത്.

തനിക്ക് ലഭിച്ച ഒരു മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. നീ കോഴിക്കോടുകാരൻ അല്ലേ. ഒരാളെ വിളിച്ച് വരുത്തി അപമാനിച്ചു വിട്ടപ്പോ നിനക്ക് സന്തോഷം ആയോ. നീയൊക്കെ എവിടുന്ന് നിന്നാ തുടങ്ങിയത് എന്ന് നിനക്ക് ഓർമ്മയുണ്ടോടാ.

തൊലി വെളുത്ത രണ്ട് പെണ്ണുങ്ങളെ കണ്ടപ്പോ നിനക്കൊക്കെ അവരുടെ മുന്നിൽ സ്റ്റാർ ആകാൻ വേണ്ടി പണ്ഡിറ്റിനെ നീയൊക്കെ കൂടെ അപമാനിച്ചു വിട്ടു ല്ലേ. നിന്റെ പ്രോഗ്രാം ഇവിടെ ഉണ്ടാകും. നീ വേഗം വാ ട്ടാ. എന്നായിരുന്നു മെസേജ്.

താൻ ജീവിത വരുമാനം ആയി കാണുന്ന കാര്യം ആണെന്നും താൻ ഒരിക്കൽ പോലും ആരെയും കളിയാക്കിയിട്ടില്ല എന്നും നിർമൽ പാലാഴി പറയുന്നു. നിർമൽ പാലാഴിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

രണ്ട് വർഷമായി എല്ലാവരെയും പോലെ കലാകാരന്മാരുടെയും അവസ്ഥ മോശം ആണ് തന്നെ ഒരു പ്രോഗ്രാമിൽ പോയി പങ്കെടുത്തു. ആ ഷോ ഒരു ചാറ്റ് ഷോ ആയതുകൊണ്ട് മിണ്ടാതെ ഇരിക്കുവാൻ പറ്റില്ല. മിണ്ടാതെ ഇരിക്കുവാൻ അല്ല അവർ എന്നെ വിളിക്കുന്നത്.

എന്നിട്ട് പോലും ഞാൻ ആ ഷോയിൽ എന്റെ സ്കിറ്റിൽ സ്റ്റാർസ് ഇമ്മിറ്റെഷനിൽ അല്ലാതെ ഞാൻ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു അത് എപ്പിസോഡ് കണ്ട സുഹൃത്തുക്കൾക്ക് അറിയാം.

പിന്നെ ഒരു ഷോ ആകുമ്പോൾ മരം പോലെ നിൽക്കുവാൻ ആവില്ല പറ്റുന്ന പോലെ അതിൽ കൂടേണ്ടി വരും അതിനാണ് അവർ ക്യാഷ് തരുന്നത്. ആരെയും മനപൂർവം കളിയാക്കിയിട്ടൊ അപമാനിച്ചിട്ടൊ ഇല്ല അങ്ങനെ ഒരു ശീലമോ ഇല്ല. കൊട്ടാരം കെട്ടാനോ സമ്പാദിച്ചു കൂട്ടാനോ അല്ല ഏത് ഒരു സാധാരണകാരനെയും പോലെ എന്നെ വിശ്വസിച്ചു കൂടെ നിൽക്കുന്ന കുടുംബത്തിനെ നോക്കണം.

ഞാൻ ഒരാളെയും അറിഞ്ഞുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല പറയുകയും ഇല്ല. ഇങ്ങനെയുള്ള മെസേജുകൾ ഒരുപാട് ആയി വരുന്നു. 20 വർഷമായി പ്രോഗ്രാം അവതരിപ്പിക്കുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഇതിൽ അപ്പുറവും കേൾക്കുന്നത്.

എന്റെ ജീവിത വരുമാനം ആണ് അത് ശരിക്കും അറിഞ്ഞിട്ടു കൊണ്ട് തന്നെ പറയട്ടെ ആരെയും വേദനിപ്പിക്കുവാനായി ഞാൻ ഇനി ആ ഷോയിൽ സ്കിറ്റ് ചെയ്യാൻ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോവുന്നില്ല.

പിന്നെ പ്രബീഷിനോട് മാത്രം കോഴിക്കോട്കാരൻ തന്നെയാണ് നീ അതല്ല എന്നും അറിയാം.
എവിടെയാണ് സ്ഥലം വരാം കോഴിക്കോട്ടേക്ക് തന്നെ നീ വാ ട്ടോ.. എന്ന് ഭീ ഷ ണി മുഴക്കിയത് കൊണ്ട് ഒരു കാര്യം പറയട്ടെ ഞാൻ എവിടെയാ വരേണ്ടത് നിന്റെ വീട്ടിൽ വരണോ…? വരാം തലയിൽ കയറി അങ്ങോട്ട് നിരങ്ങല്ലേ… സ്കിറ്റിനും ഇമ്മിറ്റെഷനും സപ്പോർട്ട് ചെയ്ത എന്നെ സ്നേഹിക്കുന്നവർക്ക് ഒരായിരം നന്ദി…