എന്റെ മകളെ ഓർത്താണ് വെറുതെ വിടുന്നത്; കൂടുതൽ ചൊറിയാൻ നിൽക്കരുത്; ശബ്ദരേഖ പുറത്തുവിട്ട് ബാല..!!

11,096

വിവാദങ്ങളിൽ പലപ്പോഴും കുടുങ്ങുന്നയാൾ ആണ് നടൻ ബാല. കുറച്ചു കാലങ്ങൾ ആയി വാർത്ത മാധ്യമങ്ങളിൽ സ്ഥിരസാന്നിധ്യമായി മാറുന്ന ബാല എന്നാൽ പലപ്പോഴും വിവാരാധീതമായി സംസാരിക്കാറുണ്ട്.

ഇപ്പോൾ കേരളത്തിൽ ഏറ്റവും വലിയ ചർച്ച വിഷയമായി മാറിയ പുരാവസ്തു തട്ടിപ്പുകേസിൽ മോൺസൺ പിടിയിൽ ആകുമ്പോൾ ബാലയും മോൺസണുമായി ഉള്ള ബന്ധം വലിയ ചർച്ച വിഷയമായി മാറുക ആയിരുന്നു.

ബാല തന്റെ യൂട്യൂബ് ചാനലിൽ മോൺസണുമായി നടത്തിയ ഇന്റർവ്യൂവും അതുപോലെ മോൺസൺ തന്റെ അയൽവാസിയും അങ്ങനെ പരിചയം ഉള്ള ആളും ആണെന്ന് ആണ് ബാല പറഞ്ഞത്.

അല്ലാതെ അയാളുമായി തനിക്ക് യാതൊരു വിധത്തിൽ ഉള്ള പണമിടപാടും ഇല്ല എന്നും അത്തരത്തിൽ ഉള്ള തെളിവുകൾ കാണിച്ചാൽ താൻ തുണിയില്ലാതെ നടക്കാമെന്നും ബാല പറഞ്ഞത്. അതെ സമയം കഴിഞ്ഞ ദിവസം ആണ് മറ്റൊരു വെളിപ്പെടുത്തൽ ബാലക്ക് എതിരെ മുൻ ഭാര്യ അമൃത സുരേഷിന്റെ അഭിഭാഷകൻ നടത്തിയത്.

ബാലയും അമൃതയും തമ്മിൽ ഉള്ള പ്രശ്ന പരിഹാരം നടന്നത് മോൺസന്റെ വീട്ടിൽ വെച്ചായിരുന്നു. അതിൽ ബാലയും ബാലയുടെ വക്കീലും ഉണ്ടായിരുന്നു.നിരവധി ആരോപണങ്ങൾ ആണ് പ്രേം രാജ് വെളിപ്പെടുത്തൽ നടത്തിയത്.

ബാലക്ക് മോൺസണുമായി ഉള്ള അയൽവാസി എന്ന തരത്തിൽ മാത്രമുള്ള ബന്ധം അല്ല എന്നും അമൃതയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മധ്യസ്ഥ ചർച്ച നടന്നത് മോൺസന്റെ വീട്ടിൽ ആണെന്നും അതുപോലെ മോൻസൺ ആണ് മധ്യസ്ഥത വഹിച്ചത് എന്നും പ്രേം രാജ് പറയുന്നു.

മൊൺസണ് എതിരെ പരാതി നൽകിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും ആ സമയം അവിടെ ഉണ്ടായിരുന്നു എന്ന് പ്രേം രാജ് പറയുന്നു. ഒരാഴ്ചയ്ക്ക് പിന്നാലെ കുടുംബ കോടതിയിൽ ഇത് സംബന്ധിച്ച് കേ സു ണ്ടായിരുന്നു. അന്ന് ബാല കോടതിയിൽ എത്തിയത് മോൻസണിന്റെ കാറിൽ ആയിരുന്നു.

അനൂപ് മുഹമ്മദാണ് കാർ ഓടിച്ചിരുന്നത്. വെറും ഒരു അയൽക്കാരൻ ബന്ധമാണ് ഉള്ളതെങ്കിൽ ബാലയുടെ വ്യക്തിപരമായ കാര്യങ്ങളിൽ സ്വാഭാവികമായും ഇടപെടുകയില്ല. ഇപ്പോൾ ഈ വിവാദങ്ങൾക്ക് എന്ന തരത്തിൽ ബാല വീഡിയോ ആയി എത്തിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി കേരളത്തിൽ വലിയ തോതിൽ ഉള്ള ചർച്ചകൾ നടക്കുകയാണ്. ഞാൻ ഇപ്പോൾ ചെന്നൈയിൽ ആണ് മുഴുവൻ കാര്യങ്ങളും എനിക്ക് അറിയില്ല. എന്നാൽ എന്നെ കൊണ്ട് കൊടുക്കാൻ കഴിയുന്ന എല്ലാ ക്ലാരിഫിക്കേഷനും ഞാൻ കൊടുത്തിട്ടുണ്ട് പക്ഷെ എനിക്ക് ഒരു സമയം ഉണ്ടായിരുന്നു.

ഒരു അയൽക്കാരൻ ആയി ഇടുന്നതു കൊണ്ട് മാത്രം തനിക്ക് എതിരെ ഇങ്ങനെ വരുന്നത്. ആരാണ് ഇതിന് പുറകിൽ എന്ന്. യാതൊരു ബന്ധവും ഇല്ലാതെ എന്നെ എന്തിനാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. എന്റെ മനസ്സിൽ അങ്ങനെ ആയിരുന്നു തോന്നൽ. ഇന്നതിന് കൃത്യമായ ഉത്തരം ലഭിച്ചു. ഒരു പടം ഇറങ്ങുമ്പോൾ ആദ്യം ട്രൈലെർ ഇറങ്ങും.

ഞാൻ ഒന്നും മിണ്ടാതെ വായടച്ചു ജീവിതത്തിൽ മുന്നോട്ട് പോകുമ്പോൾ. ട്രൈലെർ കാണണോ…?? തുടർന്ന് ബാല ഒരു ശബ്ദ രേഖ കേകേൾപ്പിക്കുകയാണ്. അതിൽ സ്ത്രീയുമായി ബാല സംസാരിക്കുന്ന ഫോൺ കാൾ ആണ് കേൾപ്പിക്കുന്നത്. മുൻ ഭാര്യ അമൃതയെയും അവരുടെ അഭിഭാഷകനെ കുറിച്ചും ആണ് ശബ്ദ രേഖയിൽ പറയുന്നത്.

സ്ത്രീ പറയുന്നത് ഇപ്പോൾ ഞങ്ങളുടെ ലൈഫിലെ ഏറ്റവും വലിയ പ്രശ്നം അമൃതായാണ്. ബാല നല്കുന്ന മറുപടി ഇങ്ങനെ ഒരു കാര്യം ഓപ്പൺ ആയിട്ട് പറയട്ടെ.. എന്നെ കാണാൻ ആയി അദ്ദേഹത്തിന്റെ ഫ്രണ്ട് വന്നു. ആരാണ്..?? മിസ്റ്റർ പ്രേം കുമാർ. പ്രേം രാജ് അല്ലെ.. അങ്ങെനെ എന്തോ ആണ്.

ഒരു അഡ്വക്കേറ്റ് അല്ലെ.. അതെ വന്നിട്ട് രണ്ടു മണിക്കൂർ എന്നോട് സംസാരിച്ചു. ഞാൻ ഒരു അച്ഛൻ ആണ്. ഇത്തരം കേൾപ്പിച്ച ശേഷം വീണ്ടും ബാല പറയുകയാണ്. എനിക്ക് ആരോടും റിവ ഞ്ച് ഇല്ല. എന്റെ മകളുടെ ഫ്യൂച്ചർ ഓർത്തു ഞാൻ എല്ലാം വിട്ട് കൊടുക്കുകയാണ്. ബാല പറയുന്നു.