എന്നെ ഒതുക്കാൻ പണ്ട് ചില നടിമാർ ശ്രമിച്ചിരുന്നു; തനിക്കെതിരെ സിനിമയിൽ പ്രവർത്തിച്ച ആളുകളെക്കുറിച്ച് നവ്യ നായർ..!!

120

ഇഷ്ടം എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായികയായിട്ടായിരുന്നു നവ്യാനായർ എന്ന താരത്തിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.

എന്നാൽ നവ്യ നായർ എന്ന താരത്തിന് മലയാളികൾ അറിഞ്ഞു തുടങ്ങിയത് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിൽ കൂടിയായിരുന്നു. നാട്ടിൻപുറത്തെ വേഷങ്ങൾ തന്നെ അഭിനയിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളായിരുന്നു നവ്യ നായർ.

മലയാളത്തിന് പുറമേ തമിഴിലും കന്നടയിലും അഭിനയിച്ച താരം കൂടിയാണ് നവ്യ. എന്നാൽ വിവാഹശേഷം അഭിനയത്തിൽ നിന്നും വിടപറഞ്ഞ താരം പിന്നീട് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് 10 വർഷങ്ങൾക്കുശേഷമായിരുന്നു. 10 വർഷങ്ങൾക്കുശേഷം അഭിനയിലത്തിലേക്ക് തിരിച്ചു വന്ന നവ്യ തിരിച്ചുവരവിന് ശേഷം മലയാള സിനിമയിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ.

മലയാളത്തിലെ പഴയ താരങ്ങളെ അല്ലെങ്കിൽ നടിമാരെ പോലെ അല്ല ഇന്നത്തെ നടിമാർ എന്നാണ് നവ്യ പറയുന്നത്. ഇന്നത്തെ നായികമാർ പരസ്പരം പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന ആളുകളാണ്.

താൻ തിരിച്ചു വരുന്ന സമയത്ത് തന്റെ ചിത്രത്തിന്റെ പോസ്റ്റർ അടക്കം ഷെയർ ചെയ്തത് മലയാളത്തിലെ മുൻനിരങ്ങളാണ്. പണ്ട് സിനിമയിൽ ഒരാൾ എത്തിയാൽ മറ്റു നടിമാരെ ഒതുക്കുന്ന ചില രീതികൾ ഉണ്ടായിരുന്നു എന്ന് പറയുന്നു.

തന്നെയും ഒതുക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ തന്നെ ഒതുക്കാൻ ശ്രമിച്ച ആളുകളെ കുറിച്ച് വെളിപ്പെടുത്താൻ തനിക്ക് താല്പര്യം ഇല്ലെന്ന് നവ്യ നായർ പറയുന്നു. ഇന്നത്തെ താരങ്ങൾ പഴയ താരങ്ങളെക്കാൾ സപ്പോർട്ട് ചെയ്താണ് കാര്യങ്ങൾ ചെയ്യുന്നത്.

navya nair
navya nair

താൻ തിരിച്ചറിവ് നടത്തിയ ഒരുത്തി എന്ന ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തത് മഞ്ജു ചേച്ചിയായിരുന്നു. അതുപോലെതന്നെ തന്റെ ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും എല്ലാം ഷെയർ ചെയ്തത് മലയാളത്തിലെ ഒട്ടേറെ താരങ്ങൾ തന്നെയായിരുന്നു.

പണ്ടത്തെപ്പോലെ നായികമാരെ ഒതുക്കാൻ നോക്കുന്ന പരിപാടികൾ ഒന്നും ഇപ്പോൾ ഇല്ല. റിപ്പോർട്ടർ ചാനൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു നവ്യയുടെ വെളിപ്പെടുത്തൽ. തന്നെ ഒതുക്കാനുള്ള ശ്രമങ്ങൾ പണ്ട് ഉണ്ടായിട്ടുണ്ടെന്ന് പറയുന്ന നവ്യ, എന്നാൽ അത് ആരാണെന്ന് തന്നോട് ചോദിക്കരുതെന്നും അതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ തരാൻ തനിക്ക് കഴിയില്ല എന്നും പറയുന്നു.