വിനായകൻ പറഞ്ഞതിന് ഞാൻ ക്ഷമ ചോദിച്ചാൽ തീരുമെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു; നവ്യ നായർ..!!

111

വിനായകൻ പറഞ്ഞതിന് ഞാൻ ക്ഷമ ചോദിച്ചാൽ തീരുമെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് നവ്യ നായർ. പത്ര സമ്മേളനത്തിൽ മാധ്യമ പ്രവർത്തകക്ക് നേരെ വിരൽ ചൂടി തനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന പെണ്ണുങ്ങളോട് താൻ അത് നേരിട്ട് ചോദിക്കുമെന്ന് വിനായകൻ പറഞ്ഞത്.

എന്നാൽ താൻ പറഞ്ഞതിന്റെ ഉദ്ദേശ ശുദ്ധിയെ മാധ്യമങ്ങൾ തെറ്റായി വ്യാഖാനിച്ചതാണ് എന്നും മാധ്യമ പ്രവർത്തകയോട് മാപ്പ് പറഞ്ഞും കഴിഞ്ഞ ദിവസം വിനായകൻ എത്തിയിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ വികാരഭരിതയായി എപ്പോൾ ഒരുത്തീ ചിത്രത്തിന്റെ പ്രൊമോഷനിൽ വേദിയിൽ വിനായകനൊപ്പം ഉണ്ടായിരുന്നു നവ്യ നിര് രംഗത്ത് വന്നിരിക്കുകയാണ്.

navya nair vinayakan

അവിടെ ഒരു പുരുഷൻ ആണ് പരാമർശം നടത്തിയത്. എന്നാൽ ക്രൂശിക്കപ്പെടുന്നത് താനെന്ന സ്ത്രീയാണ്.
അവിടെ എത്ര പുരുഷന്മാർ ഉണ്ടായിരുന്നു. പക്ഷെ നിങ്ങൾ എല്ലാം ചോദ്യം ചെയ്യുന്നത് എന്നെയാണ്. തികച്ചും അപ്രതീക്ഷിതമായി ആണ് അങ്ങനെ ഒരു സംഭവം അവിടെ ഉണ്ടാകുന്നത്. പത്ത് വർഷത്തിന് ശേഷം ആണ് വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

ആ സന്തോഷം അനുഭവിക്കാൻ തന്നെ അനുവദിക്കണമെന്നും താരം പറയുന്നു. ഓരോ മനുഷ്യർക്കും ഓരോ രീതിയിൽ ആയിരിക്കും പ്രതികരണങ്ങൾ നടത്തുന്നത്. നിങ്ങൾ പറയുന്നത് പോലെ ഞാൻ പ്രതികരണം നടത്തണം എന്ന് പറഞ്ഞാൽ അത് എന്നെ കൊണ്ട് കഴിയില്ല.

അത്രയേ പറയാൻ പറ്റുന്നുള്ളൂ, അദ്ദേഹവും ക്ഷമ ചോദിച്ചു. എനിക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നു അത് കേട്ടപ്പോൾ, ഞാൻ പലതവണ മൈക്ക് വാങ്ങാനുള്ള ശ്രമങ്ങൾ ഒക്കെ നടത്തി. അന്ന് ഉണ്ടായ പ്രശ്നത്തിൽ ഞാൻ ക്ഷമ ചോദിച്ചാൽ മതിയെങ്കിൽ ഞാൻ പൂർണ്ണ മനസോടെ ക്ഷമ ചോദിക്കുന്നു – നവ്യ നായർ പറയുന്നു.