അടിവസ്ത്രത്തിൽ ഒരുകോടി രൂപയുടെ സ്വർണ്ണം കടത്താൻ ശ്രമിച്ച യുവതി കോഴിക്കോട് പിടിയിലായി; അസ്മ പിടിയിലാകാൻ കാരണം നടത്തം..!!

101

കരിപ്പൂർ വിമാന താവളത്തിൽ നിന്നും സ്വർണ്ണ കടത്തുകാരെ പിടിക്കുന്ന സംഭവങ്ങൾ ദിനപ്രതി കൂടി വരുന്ന കാഴ്ചയാണ് ഇപ്പോളുള്ളത്. അത്തരത്തിൽ കഴിഞ്ഞ ദിവസം ഒരു യുവതി കൂടി പിടിയിൽ ആയിരിക്കുകയാണ്.

കരിപ്പൂരിൽ ഒരു കോടിയുടെ വില മതിക്കുന്ന സ്വർണ്ണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിന്റെ ഇടയിൽ ആയിരുന്നു യുവതി പിടിയിൽ ആകുന്നത്. കോഴിക്കോട് നരിക്കുനി സ്വദേശിയായ മുപ്പത്തിരണ്ട് വയസുള്ള അസ്മ ബീവിയാണ് പിടിയിൽ ആയത്.

കോഴിക്കോട് എയർ കസ്റ്റംസ് ഇന്റജിജെന്റ്സ് ഉദ്യോഗസ്ഥരാണ് അസ്മ ബീവിയെ പിടികൂടിയത്. എയർ ഇന്ത്യ സ്പ്രെസ്സിൽ ദുബായിയിൽ നിന്നും എത്തിയത് ആയിരുന്നു അസ്മ ബീവി.

അസ്മയുടെ നടത്തത്തിൽ സംശയം തോന്നിയതോടെ ആയിരുന്നു പരിശോധന നടത്താൻ തീരുമാനിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ അടിവസ്ത്രത്തിനു ഉള്ളിൽ നിന്നും സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചതായി കണ്ടെത്തുക ആയിരുന്നു. 2031 ഗ്രാമ തൂക്കം വരുന്ന രണ്ടു പാക്കറ്റുകളിൽ ആയിരുന്നു സ്വർണ്ണം ഒളിപ്പിച്ചിരുന്നത്.