ദിലീപിനെ പുറത്താക്കാനുള്ള ചങ്കൂറ്റം കാണിക്കൂ; മമ്മൂട്ടിക്കും മോഹൻലാലിനും ഉപദേശവുമായി എൻ എസ് മാധവൻ..!!

290

കൊച്ചിയിൽ നടിക്ക് 2017 ൽ ഉണ്ടായ സംഭവത്തിൽ വീണ്ടും വാർത്തകൾ നിറയുമ്പോൾ മലയാള സിനിമയിലെ മുതിർന്ന താരങ്ങൾ വേണ്ടത്ര പരിഗണനയോ മുന്നിട്ടിറങ്ങലോ ഉണ്ടായില്ല എന്നുള്ള വാദം നിരവധി ഇടത്തുനിന്നും ഉണ്ടായിരുന്നു.

എന്നാൽ ഈ വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ വരുമ്പോൾ നടി തനിക്കൊപ്പം നിന്നവർക്ക് നന്ദി പറഞ്ഞു കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടതോടെ ആണ് വീണ്ടും മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ നടിയുടെ പോസ്റ്റ് ഷെയർ ചെയ്തു പിന്തുണ അറിയിച്ചത്.

എന്നാൽ ഒരു പോസ്റ്റ് ഇട്ടതുകൊണ്ട് മാത്രം മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പേരിൽ ഉള്ള ചീത്തപ്പേര് പോകില്ല എന്നാണ് ഇപ്പോൾ എഴുത്തുകാരൻ എൻ എസ് മാധവൻ പറയുന്നത്. താരസംഘടനയായ എ എം എം എയിൽ നിന്നും ദിലീപിനെ പുറത്താകാതെ എന്ത് സഹതാപ പോസ്റ്റ് ഇട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ല.

എന്നാണ് എൻ എസ് മാധവൻ ട്വിറ്ററിൽ കുറിച്ചത്. ധാർമികത യുടെ പേരിൽ അല്ലലോ സർ പുറത്ത് അല്ലെ ഈ പോസ്റ്റുകൾ ഒക്കെ. എന്നാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്ന ഒരു കമന്റ്.

കുറ്റവിമുക്തനാകാതെ സർവീസിൽ തിരിച്ചു കയറിയല്ലോ അപ്പൊൾ കുറ്റവിമുക്തനാകാതെ സംഘടനയിൽ തുടർന്ന് കൂടെ? എൻ്റെ അഭിപ്രായത്തിൽ രണ്ടും പുറത്ത് നിൽക്കണം കേസ് വിധി വരുന്നത് വരെ എന്നാണ് മറ്റൊരാൾ നൽകിയിരിക്കുന്നത്. ഇത്തരത്തിൽ അനവധി അഭിപ്രായങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.