ദിലീപേട്ടൻ എന്റെ ജേഷ്ഠനെപ്പോലെ; ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹം അങ്ങനെ ചെയ്യില്ല; ധർമജൻ ബോൾഗാട്ടി പറഞ്ഞത്..!!

9,048

നടിക്കെതിരെ നടന്ന വിഷയങ്ങൾ അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും വാർത്തകളിൽ ഇടം നേടുകയും അതുപോലെ പുനരന്വേഷണം നടക്കുകയുമാണ്. ദിലീപിന് നേരെയാണ് ഇപ്പോൾ വീണ്ടും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും.

സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ പുത്തൻ വെളിപ്പെടുത്തലുകൾ ആണ് വീണ്ടും വാർത്ത ആകുകയും പുതിയ അന്വേഷണത്തിന് വഴി വെക്കുന്നതും. ദിലീപ് തന്നെയാണ് ഇത് ചെയ്യാൻ ഉള്ള കരുക്കൾ നീക്കിയത് എന്നും അതിനുള്ള തെളിവുകൾ അടങ്ങുന്ന വോയിസ് ക്ലിപ്പുകൾ അടക്കം ബാലചന്ദ്ര കുമാർ പരസ്യമാക്കി ഇരുന്നു.

മലയാള സിനിമയിൽ ഒട്ടുമിക്ക താരങ്ങളും ദിലീപ് വിഷയത്തിൽ ദിലീപിനെ അനുകൂലിക്കുന്ന വിധത്തിൽ ഉള്ള പ്രസ്താവനകൾ നടത്താൻ വിമുഖത കാണിക്കുന്ന ആളുകൾ ആണ്. എന്നാൽ ചുരുക്കം ചില താരങ്ങൾ എങ്കിലും ദിലീപിന് പിന്തുണ നൽകി എത്തിയിരുന്നു.

അത് ഏറ്റവും ശക്തമായ പിന്തുണ നൽകിയ ആൾ ആണ് കോമഡി നടനായ ധർമജൻ ബോൾഗാട്ടി. ദിലീപ് ജയിൽ മോചിതനായി തിരിച്ചു വന്നപ്പോൾ സന്തോഷം കൊണ്ട് കരയുന്ന ധര്മജന്റെ മുഖം മലയാളികൾ അത്ര പെട്ടന്ന് ഒന്നും മറക്കാനും വഴിയില്ല.

സ്റ്റേജ് ഷോകളിൽ കൂടിയും അതുപോലെ ടെലിവിഷൻ പരിപാടികളിൽ കൂടിയും ശ്രദ്ധ നേടിയ ധർമജൻ സിനിമയിൽ എത്തുന്നത് ദിലീപ് ചിത്രത്തിൽ കൂടി ആയിരുന്നു. പാപ്പി അപ്പച്ചാ എന്ന ചിത്രത്തിൽ ദിലീപിനൊപ്പം മുഴുനീള വേഷം ചെയ്തു കൊണ്ടാണ് ധർമജൻ അഭിനയ ലോകത്തിൽ എത്തിയത്.

തുടർന്ന് മൈ ബോസ് , സൗണ്ട് തോമ , വില്ലാളി വീരൻ , ലൈഫ് ഓഫ് ജോസൂട്ടി , തുടങ്ങി നിരവധി ദിലീപ് ചിത്രങ്ങളിൽ ധർമജൻ അഭിനയിച്ചു. ഇതിനൊപ്പം തന്നെ മലയാളത്തിലെ ലീഡിങ് കോമഡി താരമായി വളർന്ന ധർമജൻ നിർമാതാവ് , രാഷ്ട്രീയ പ്രവർത്തകൻ എന്നി നിലയിലും കേരളത്തിൽ സജീവ സാന്നിധ്യം ആണ്.

നടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ദിലീപിനെ ഇന്നും പിന്തുണക്കുന്ന ആൾ കൂടി ആണ് ധർമജൻ. നേരത്തെ ദിലീപിനെ കുറിച്ച് ധർമജൻ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് ദിലീപേട്ടനാണ്. അദ്ദേഹം സ്വന്തം ചേട്ടനെ പോലെ ആണ്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും ദിലീപേട്ടൻ അത് ചെയ്തട്ടില്ല എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത്. ദിലീപിനെ വിട്ട് കേട്ടോടാ എന്ന് വിളിച്ചു പറയുന്നത് നാദിർഷ ഇക്കയാണ്. അത് പറയുമ്പോൾ വീട്ടിൽ ഞാൻ പെയിന്റ് അടിച്ചു കൊണ്ട് നിൽക്കുക ആയിരുന്നു.

വീട്ടിൽ നിൽക്കുന്ന ആ വേഷത്തിൽ തന്നെ വണ്ടി എടുത്തു ഞാൻ അദ്ദേഹത്തിനെ കാണാൻ പോകുന്നതും. ആ സമയത്ത് രണ്ടെണ്ണം അടിച്ചിട്ടും ഉണ്ടായിരുന്നു.

പെട്ടന്ന് അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. അങ്ങനെ ചെയ്യേണ്ടായിരുന്നു എന്നൊന്നും പിന്നീട് തോന്നിയിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് എനിക്കെതിരെ അത് ഉപയോഗിച്ചിട്ടുണ്ടാകാം.

മൊബൈലിൽ വരുന്ന അധികം മെസ്സേജുകൾ ഒന്നും ഞാൻ നോക്കാറില്ല. ആര് എന്ത് പറഞ്ഞാലും അങ്ങനെ ദിലീപേട്ടൻ ചെയ്യില്ല എന്നുതന്നെയാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത് എന്നും ധർമ്മജൻ വീണ്ടും ആവർത്തിച്ചു പറയുന്നത്.