ബിജെപി ഫേക്ക് പേജുകൾ വഴി മോഹൻലാലിന് എതിരെ സൈബർ ആക്രമണം..!!

169

കഴിഞ്ഞ ദിവസം ആണ് മോഹൻലാൽ, ബിജെപി സ്ഥാനാർഥി ആയി തിരുവനന്തപുരത്ത് മത്സരിക്കും എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. എന്നാൽ ആ വാർത്തകൾ കൊടുംബിരി കൊണ്ടു നിൽക്കുമ്പോൾ മോഹൻലാൽ പത്ര സമ്മേളനം നടത്തുകയും താൻ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നറിയിക്കുകയും ആയിരുന്നു.

ഇപ്പോഴിത മോഹൻലാൽ അത്തരത്തിൽ വാർത്ത സമ്മേളനം നടത്തിയതിന് തൊട്ട് പിന്നാലെ മോഹൻലാലിന് എതിരെ സൈബർ ആക്രമണം ആരംഭിക്കുക ആയിരുന്നു.

ബിജെപിയുടെ രാഷ്ട്രീയ പ്രചാരണ പേജുകളുടെ അതേ പേരിൽ ട്രോൾ പേജ് ഉണ്ടാക്കി, കേരളത്തിന്റെ ബിജെപിയുടെ എതിർ രാഷ്ട്രീയ മുഖം ഉള്ളവർ ആണ് മോഹൻലാലിന് എതിരെ ഉള്ള പുതിയ ആക്രമണത്തിന് പിന്നിൽ.

https://www.facebook.com/197158171011705/posts/350118362382351/

അതേ സമയം തന്റെ മേഖല സിനിമ ആണെന്നും ആ മേഖലയിൽ തുടരാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നുമാണ് മോഹൻലാൽ മറുപടി നൽകിയത്. മോഹൻലാലിന്റെ ഈ പ്രസ്താവനയെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

വിവിധ മത, രാഷ്ട്രീയ മുഖങ്ങൾ ഉള്ളവർ മോഹൻലാൽ ആരാധകർ ആയി ഉള്ളപ്പോൾ, തനിക്ക് പിന്തുണ നൽകുന്ന അവരെ വേദന നൽകി ഒരു രാഷ്ട്രീയ പ്രവേശനത്തിന് ഇല്ല എന്ന് മോഹൻലാൽ നേരത്തെയും വ്യക്തമാക്കി ഇരുന്നു.