മോഹൻലാൽ ഉപയോഗിച്ചത് ബി.എം.ഡബ്ള്യു എം സീരിസ് സൈക്കിൾ; വില ഒന്നര ലക്ഷത്തിന് മുകളിൽ..!!

196

മലയാളത്തിൽ ഏറ്റവും കൂടുതൽ താതമൂല്യമുള്ള നടനാണ് മോഹൻലാൽ. വമ്പൻ ആരാധകർ ഉള്ള താരത്തിന്റെ ഓരോ വിവരങ്ങളും അറിയാനും അന്വേഷിക്കാനും ആരാധകർക്ക് ഏറെ പ്രിയമാണ് താനും. വാച്ചുകളിൽ വല്ലാത്തൊരു ഭ്രമമുള്ളയാൾ ആണ് മോഹൻലാൽ.

മമ്മൂട്ടിക്ക് ഇഷ്ടം പുത്തൻ ഗാഡ്‌ജെറ്റുകൾ ആണെങ്കിൽ ദുൽഖർ സൽമാനും പൃഥ്വിരാജ് ആസിഫ് അലി ഒക്കെ വാഹന പ്രേമികളാണ്. കഴിഞ്ഞ ദിവസം മോഹൻലാലിന്റെ അടുത്ത സുഹൃത്ത് സമീർ ഹംസ പങ്കു വെച്ച വീഡിയോ വമ്പൻ വൈറൽ ആയിരുന്നു.

മോഹൻലാൽ സൈക്ലിംഗ് നടന്ന വീഡിയോ ആണ് വൈറൽ ആയത്. പ്രായം അറുപത്തിന് മുകളിൽ എത്തിയപ്പോൾ ആരോഗ്യത്തിൽ മോഹൻലാൽ നൽകുന്ന കരുതലിന് ഒപ്പം മോഹൻലാൽ ഉപയോഗിച്ച സൈക്കിൾ ഏതാണ് എന്നും അതിന്റെ വിലയും അന്വേഷിച്ചു ആരാധകർ തന്നെ രംഗത് വന്നിരുന്നു.

ജർമൻ വാഹന നിർമാതാക്കൾ ആയ ബി എം ഡബ്ള്യുവിന്റെ എം സൈക്കിൾ ആണ് മോഹൻലാൽ ഉപയോഗിക്കുന്നത്. ക്രൂസ് എം ബൈക്കിന്റെ മൂന്നാം സീരിസ് ആണ്. ഏകദേശം 1.60 ലക്ഷം ആണ് ഈ സൈക്കിളിന്റെ വില. നാലാം തലമുറ ഇപ്പോൾ വിപണിയിൽ ഇറങ്ങിയിട്ടുണ്ട്.

ബിഎംഡബ്ല്യു ലൈഫ് സ്റ്റൈൽ നിരയിലാണ് സൈക്കിളുകൾ വരുന്നത്. എം സൈക്കിളുകളിൽ ഏറ്റവും കൂടുതൽ വിലയുള്ളത് മാറ്റ് ബ്ലാക് മോഡലിനാണ്. മാറ്റ് ബ്ലാക്ക് നിറവും ചുവന്ന വീലുകളുമുള്ള സൈക്കിളാണ് മോഹൻലാലും ഉപയോഗിക്കുന്നത്.

അലുമിനിയം ഫ്രെയിമിലാണ് നിർമാണം. 26 ഇഞ്ച് മുൻ സസ്പെൻഷൻ, റിമോട്ട് ലോക്ക്ഔട്ടോഡു കൂടിയ എസ്‌ആർ സൺടൂർ ഇസഡ്സിആർ മുൻ ഫോർക് എന്നിവ സൈക്കിളിലുണ്ട്.

വ്യത്യസ്ത 30 ഗിയർ കോംബിനേഷനുകളുണ്ട് ഈ മോഡലിന്. ചുവന്ന നിറത്തിലുള്ള റിം ആണ് ഉള്ളത്. മുന്നിൽ 180 എംഎം ‍ഡിസ്ക് ബ്രേക്കുള്ള സൈക്കിളിന്റെ ഭാരം 14.8 കിലോഗ്രാമാണ്.

You might also like