ചായക്കട നടത്തി ലോകം കണ്ട വിജയൻ ഇനിയില്ല; മോഹനയെ തനിച്ചാക്കി വിജയൻ യാത്രയായി…!!

125

യാത്രകൾ എന്നും സ്വപ്നമായി നിൽക്കുന്നവരുള്ള യഥാർത്ഥ പ്രചോദനം തന്നെയാണ് വിജയൻ മോഹന ദമ്പതികൾ. ചായക്കട നടത്തി അതിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നും ആയിരുന്നു വിജയൻ മോഹന ദമ്പതികളുടെ വിദേശ യാത്രകൾ.

എന്നാൽ ജീവിതത്തിൽ ഒട്ടേറെ യാത്രകൾ നടത്തിയ വിജയൻ വിടവാങ്ങുമ്പോൾ മോഹന ഇപ്പോൾ ഒറ്റക്കായി. ഈ ദമ്പതികളെ അറിയുന്ന ഒട്ടേറെ യാത്ര പ്രേമികൾക്ക് വല്ലാത്തൊരു നൊമ്പരം നൽകുന്ന വാർത്ത തന്നെയാണ് വിജയന്റെ വിയോഗം.

ചായ കടയിൽ നിന്നും ലഭിക്കുന്ന വരുമാനം സ്വരുക്കൂട്ടി ഒട്ടേറെ വിദേശ യാത്രകൾ നടത്തിയ ശ്രീ ബാലാജി കോഫി ഹൗസ് ഉടമ കെ ആർ വിജയനും ഭാര്യ മോഹനയും വാർത്തകളിൽ ഇടം നേടിയത്. ഒടുവിൽ കൊറോണ കാലങ്ങൾക്ക് ശേഷം റഷ്യൻ യാത്രയും നടത്തിയ ശേഷം ഏറെ നാളുകൾ കഴിയും മുന്നേ ആയിരുന്നു വിജയന്റെ അപ്രതീക്ഷിതമായ വിയോഗം.

വിജയന് യാത്ര ചെയ്യാനുള്ള ആഗ്രഹം ലഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്. അച്ഛനൊടൊപ്പം നിരവധിയിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. തുച്ഛമായ തുകകൾ കൂട്ടിവച്ച് ഒരു സാധാരണക്കാരനു സ്വപ്നം കാണാൻ പോലും കഴിയാത്ത ദൂരമത്രയും വിജയനും മോഹനയും സഞ്ചരിച്ചു.

ഓസ്ട്രേലിയയിൽ പോയി മടങ്ങിയെത്തിയപ്പോൾ മുതലുള്ള മോഹമായിരുന്നു വിജയനു റഷ്യയിൽ പോകണമെന്നത്. ആ സ്വപ്ന യാത്രയും നടത്തിയാണ് വിജയൻ യാത്രയായത്. സിംഗപ്പൂരും മലേഷ്യയും യുഎസ്എയും സ്വിറ്റ്സർലൻഡുമെല്ലാം സന്ദർശിച്ചിട്ടുള്ള ദമ്പതികളുടെ ആഗ്രഹം ഇനിയും ലോകം കാണണമെന്നായിരുന്നു.

ആ സ്വപ്നം ബാക്കിയായി. എന്തൊക്കെ ആയാലും ജീവിത തിരക്കുകൾക്ക്‌ ഇടയിൽ യാത്രകൾക്ക് പണം ഇല്ല എന്ന് പലരും പറഞ്ഞു ഒഴിയുമ്പോൾ വിജയനും മോഹനയും എന്നും അത്തരത്തിൽ ഉള്ളവർക്ക് ഒരു പ്രചോദനം തന്നെ ആയിരിക്കും.