പകരം വെക്കാനില്ലാത്ത പ്രതിഭ; ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല; മോഹൻലാൽ..!!

78

അസുഖ ബാധിതായിരുന്നു , ഓർമ്മകൾ നഷ്ടമായിരുന്നു. എന്നാലും എല്ലാം തരണം ചെയ്തു കെപിഎസി ലളിത തിരിച്ചു വരും തന്നെയായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ പ്രതീക്ഷകൾ മാത്രമാക്കി അഭിനയ കുലപതി യാത്രയായി.

ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു ലളിതാമ്മയുടെ വിയോഗം. മകൻ സിദ്ധാർത്ഥിന്റെ കൊച്ചി തൃപ്പൂണിത്തുറയിൽ ഉള്ള ഫ്ലാറ്റിൽ ആയിരുന്നു അന്ത്യം. 74 ആം വയസിൽ കെപിഎസി ലളിത യാത്രയാകുമ്പോൾ മലയാള സിനിമയിൽ താരം ചെയ്തു തീർത്ത വേഷങ്ങൾ എന്നും ഓർമയായി ഉണ്ടാവും.

ഇന്നലെ രാത്രി വിയോഗമറിഞ്ഞപ്പോൾ തന്നെ മോഹൻലാൽ എത്തിയിരുന്നു. ഇപ്പോൾ മോഹൻലാൽ കെപിഎസി ലളിതയെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..

ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ
പ്രേക്ഷകൻ്റെയും ഹൃദയത്തിൽ അമ്മയായും സഹോദരിയായും സ്നേഹം നിറഞ്ഞബന്ധുവായും നിറഞ്ഞുനിന്ന എൻ്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ.

അഭിനയിക്കുകയായിരുന്നില്ല ചേച്ചി സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു തന്മയിത്വത്തോടെ.

ആ സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ.

You might also like