ലളിതാമ്മയുടെ വിയോഗത്തിൽ വാക്കുകൾ കിട്ടാതെ ഇടറി മോഹൻലാൽ; വിയോഗവാർത്ത അറിഞ്ഞ് അർദ്ധരാത്രിയിൽ തന്നെയെത്തി..!!

85

മലയാളത്തിന്റെ മറ്റൊരു മഹാനടികൂടി യാത്രയായി. ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു കെ പി എ സി ലളിതയുടെ അന്ത്യം. കൊച്ചിയിൽ മകന്റെ ഫ്ലാറ്റിൽ ആയിരുന്നു ലളിതാമ്മ. 74 ആം വയസിൽ ആയിരുന്നു താരത്തിന്റെ അന്ത്യം.

മരണവാർത്ത അറിഞ്ഞു മലയാളത്തിലെ പ്രമുഖ താരങ്ങൾ എല്ലാവരും തന്നെ രാത്രിയിൽ തന്നെ എത്തി. മോഹൻലാൽ , ദിലീപ് , ഫഹദ് ഫാസിൽ , കാവ്യാ മാധവൻ , ബാബുരാജ് , സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി ആളുകൾ എത്തി.

മലയാളത്തിൽ എക്കാലവും മികച്ച നടിമാരിൽ ഒരാൾ ആണ് നാടക വേദികളിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ കെപിഎസി ലളിത. കൊച്ചിയിൽ നടനും മകനുമായ സിദ്ധാർത്ഥിന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

മലയാളത്തിൽ എക്കാലത്തെയും മികച്ച താരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞ താരം കെപിഎസി നാടകങ്ങളിൽ കൂടി ആണ് സിനിമ ലോകത്തിലേക്ക് എത്തുന്നത്. നായിക ആയും സഹനടിയായും അൽപ്പം വില്ലത്തരം ഉള്ള വേഷങ്ങൾ ചെയ്യാനും അമ്മ വേഷങ്ങളിൽ കൂടി ജന മനസുകൾ കീഴടക്കാൻ കഴിഞ്ഞ ആൾ ആണ് കെപിഎസി ലളിത.

അറുന്നൂറിൽ അധികം സിനിമകളിൽ ചെറുതും വലുതമായ വേഷങ്ങൾ ചെയ്തിട്ടുള്ള ലളിതക്ക് മികച്ച സഹ നടിക്കുള്ള ദേശിയ അവാർഡ് രണ്ടുവട്ടവും അതുപോലെ സംസ്ഥാന അവാർഡ് 4 വട്ടവും നേടിയിട്ടുണ്ട്. സംവിധായകൻ ഭരതനെ ആയിരുന്നു താരം വിവാഹം കഴിച്ചത്.

ശ്രീക്കുട്ടി എന്ന മകളും നടനും സംവിധായകനുമായ സിദ്ധാർഥുമാണ്‌ മക്കൾ. ഇന്നലെ രാത്രിയോടെ തന്റെ പ്രിയ ലളിതാമ്മയെ അവസാനമായി കാണാൻ എത്തിയ മോഹൻലാലിന് എന്തെങ്കിലും പറയാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു. താനുമൊന്നിച്ച് കുറച്ചു സിനിമകളിൽ മാത്രമാണ് അമ്മവേഷം ചെയ്തിട്ടുള്ളൂ ഇപ്പോൾ പെട്ടന്ന് ചോദിക്കുമ്പോൾ ഒന്നും പറയാൻ കഴിയുന്നില്ല എന്നും മോഹൻലാൽ പറയുന്നു.