പലർക്കും വഴങ്ങി കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ല; മീര വാസുദേവൻ..!!

51,341

തമിഴിലും ഹിന്ദിയും തെലുങ്കിലും എല്ലാം വേഷം ചെയ്താണ് തുടക്കം എങ്കിലും തന്മാത്ര എന്ന ബ്ലെസ്സി സംവിധാനം ചെയ്തു മോഹൻലാലിന്റെ നായികയായി എത്തിയതോടെയാണ് മീര വാസുദേവ് എന്ന അഭിനയേത്രി ശ്രദ്ധ നേടുന്നത്.

2005 ൽ ആണ് തന്മാത്ര പുറത്തിറങ്ങുന്നത്. സൽമാൻ ഖാൻ നായകനായി അഭിനയിച്ച ജാനാം സംജാ കരോ എന്ന ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയിച്ചു പ്രസിദ്ധി നേടിയിരുന്നു. ശാലീനത തുളുമ്പുന്ന കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ ബോൾഡ് ആയ വേഷങ്ങളും താരം ചെയ്തിട്ടുണ്ട്.

മീ ടൂ വിവാദങ്ങളാൽ ഏറെ കൊടുമ്പിരി കൊണ്ട ഇന്ത്യൻ സിനിമാ ലോകത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മീര. മോഹൻലാൽ ചിത്രം തന്മാത്രയിൽ കൂടി വലിയ ബ്രെക്ക് കിട്ടിയ താരത്തിന് പിന്നീട് അത് മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

തുടർന്ന് ഒട്ടേറെ മോശം ചിത്രങ്ങളിൽ മാത്രമായി ഒതുങ്ങി മീര. എന്നാൽ തനിക്ക് നേരിട്ട എല്ലാം മോശം അനുഭവങ്ങളും മറികടന്നു കൊണ്ട് മീര അഭിനയ ലോകത്തേക്ക് തിരിച്ചെത്തി. എന്നാൽ പുത്തൻ വരവ് ബിഗ് സ്‌ക്രീനിൽ നിന്നും മാറി മിനി സ്‌ക്രീനിൽ ആയിരുന്നു എന്ന് മാത്രം. മീരയെ ഇരുകയ്യും നീട്ടി കുടുംബ പ്രേക്ഷകർ സ്വീകരിച്ചു.

കുടുംബ വിളക്ക് എന്ന സീരിയൽ വമ്പൻ ജനപ്രീതി നേടുക മാത്രമല്ല റേറ്റിങ്ങിൽ ഒന്നാം സ്ഥാനത് കൂടി ആണ്. തന്റെ മാതാപിതാക്കൾ തന്നെ ബോൾഡ് ആയി തന്നെയാണ് വളർത്തിയിരുന്നത് എന്നാണ് താരം പറയുന്നത്. മീര വാസുദേവ് പറയുന്നത് ഇങ്ങനെ..

സ്വന്തം നിലപാടില്‍ ഉറച്ച്‌ നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച്‌ ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണെന്നെ വളര്‍ത്തിയത്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്യും.

അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈം..ഗിക പീ..ഡ.നാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല.

പറയാതിരിക്കുന്നതാണ് മാന്യത. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭീ.ഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച്‌ അഭിനയിപ്പിച്ചോളൂ എന്ന് പറയണം.

You might also like