കാലങ്ങൾക്ക് ശേഷം അമ്മയോഗത്തിൽ മഞ്ജു വാര്യരെത്തി; ഡബ്ള്യുസിസിക്ക് വമ്പൻ തിരിച്ചടി..!!

1,939

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നായികയായി മഞ്ജു വാര്യർ മാറിക്കഴിഞ്ഞു. മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ. പ്രമുഖ നടിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾ മൂലം മലയാളത്തിൽ അമ്മ സംഘടനക്ക് ഒപ്പം വനിതകൾക്ക് ആയി മാത്രം ഒരു സംഘടനാ തുടങ്ങുന്നത്.

പാർവതിയും പത്മപ്രിയയും രേവതിയും എല്ലാം ഉള്ള സംഘടനയുടെ കരുത്ത് മഞ്ജു വാര്യർ ആയിരുന്നു. നേതൃത്വ നിരയിലേക്ക് മഞ്ജു വന്നതോടെ വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടനാ ശക്തമാണ് എന്ന് തെളിഞ്ഞത്.

എന്നാൽ തുടർന്ന് ഒരു നടന് എതിരെ മാത്രം പ്രവർത്തിക്കുന്ന സമരങ്ങൾ നടത്തുന്ന ഒരു സംഘടനയായി ഡബ്ള്യു സി സി മാറി. ഈ വിഷയം അവസാനിക്കുമ്പോൾ കലാരംഗത്തിൽ ഉള്ള സ്ത്രീകളുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്നതിന് പകരം പരാതിയും റിമയും ഗീതു മോഹൻദാസും അഞ്ജലി മേനോനും ഒക്കെയുള്ള അവരുടേതായ ഒരു ലോകത്തിൽ മാത്രം ഡബ്ള്യു സി സി ഒതുങ്ങി പോയപ്പോൾ മഞ്ജു സംഘടനയിൽ നിന്നും അകന്ന് തുടങ്ങി.

കൂടാതെ മമ്മൂട്ടിക്ക് എതിരെയും മോഹൻലാലിന് എതിരെയും എല്ലാം വിമർശനങ്ങൾ മാത്രം ഉന്നയിക്കുന്ന ഒരു സംഘടനായ ചുരുങ്ങിയപ്പോൾ അമ്മ എന്ന മലയാളത്തിലെ താര സംഘടന മോഹൻലാലിൻറെ നേതൃത്വത്തിൽ ഉയരങ്ങളിലേക്ക് കുതിക്കുകുയായിരുന്നു.

അകന്നു പോയ താരങ്ങളെ കൂടെ കൂട്ടാൻ സ്ത്രീകളും മുതിർന്നവർക്കും പ്രത്യേക പരിഗണന കൊടുക്കാൻ മോഹൻലാലിനും സംഘത്തിനും കഴിഞ്ഞു. അതിലെ ഏറ്റവും വലിയ വിജയം തന്നെയാണ് മഞ്ജു വാര്യർ ഏറെ കാലങ്ങൾക്ക് ശേഷം അമ്മ യോഗത്തിൽ എത്തുന്നത്.

അമ്മയുടെ വാക്സിൻ ക്യാമ്പിൽ ആണ് മഞ്ജു എത്തിയത്. ക്യാമ്പ് ഉൽഘാടനം ചെയ്തത് മഞ്ജു വാര്യർ ആയിരുന്നു. ഡബ്ള്യു സിസിക്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയും മോഹൻലാലിൻറെ ഏറ്റവും വലിയ വിജയവുമായി ഇതിനെ കരുതേണ്ടി വരും. അമ്മയുടെ കൊച്ചിയിലെ പുതിയ ആസ്ഥാന മന്ദിരത്തിൽ വെച്ച ആയിരുന്നു. പരിപാടി നടന്നത്.