മമ്മൂട്ടിക്കും പിഷാരടിക്കും എതിരെ കേസ് എടുത്ത് കോഴിക്കോട് പോലീസ്…!!

258

മമ്മൂട്ടി , രമേശ് പിഷാരടി , ആന്റോ ജോസഫ് എന്നിവർക്ക് എതിരെ കേസ് എടുത്ത് കോഴിക്കോട് പോലീസ്. കോഴിക്കോട് എലത്തൂർ പോലീസ് ആണ് എപ്പിഡമിക്ക് ഡിസീസസ് ആക്ട് പ്രകാരം കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസ് എടുത്തത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പരിപാടിയിൽ പങ്കെടുത്തതിന് ആണ് കേസ്. മമ്മൂട്ടിക്ക് ഒപ്പം പരിപാടിക്ക് എത്തിയ രമേഷ് പിഷാരടിക്കും ആന്റോ ജോസഫ് എന്നിവർക്കും എതിരെയും കേസ് ഉണ്ട്.

കൂടാതെ ആശുപത്രി അധികൃതർ , നടൻ എത്തിയപ്പോൾ കൂട്ടം കൂടിയ മുന്നൂറ് പേർക്കെതിരെയും കേസ് എടുക്കുമെന്നും നോട്ടീസ് അയക്കും എന്നുമാണ് പ്രിസിപ്പിൽ എസ് ഐ കെ ആർ രാജേഷ് കുമാർ പറയുന്നു. മമ്മൂട്ടി അടക്കം ഉള്ള പ്രമുഖർ എത്തിയപ്പോൾ സുരക്ഷക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.