മമ്മൂട്ടിയും മോഹൻലാലും തന്നോട് അങ്ങനെ കാണിക്കാൻ കാരണം അച്ഛനാണ്; ബിനു പപ്പു പറയുന്നു..!!

428

മലയാള സിനിമയിൽ വൈകിയെത്തിയ മികച്ച അഭിനേതാവ് ആണ് ബിനു പപ്പു. മലയാളികൾക്ക് എന്നും മനസ്സിൽ കുളിർമ്മ നൽകുന്ന ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള പപ്പുവിന്റെ മകൻ കൂടി ആണ് ബിനു പപ്പു. ബാംഗ്ലൂരിൽ നിന്നും ജോലി രാജി വെച്ചായിരുന്നു ബിനു അഭിനയ ലോകത്തിൽ എത്തുന്നത്.

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ബിനു ചെയ്തു കഴിഞ്ഞു. അച്ഛൻ കുതിരവട്ടം പപ്പു ചെയ്തത് കോമഡി വേഷങ്ങൾ ആയിരുന്നു എങ്കിൽ അതിൽ നിന്നും തീർത്തും വ്യത്യസ്‍തമായ വേഷങ്ങൾ ആണ് ബിനുവിന് ലഭിച്ചത്. മിക്ക ചിത്രങ്ങളിലും പോലീസ് വേഷമോ അല്ലെങ്കിൽ അതിനോട് സാമീപ്യമുള്ള വേഷമോ ആണ് ബിനു ചെയ്യുന്നത്.

ഗപ്പി എന്ന ചിത്രത്തിൽ കൂടി എത്തിയ താരം വൺ എന്ന ചിത്രത്തിൽ മുഖ്യമന്ത്രിയുടെ പേർസണൽ സെക്യൂരിറ്റിയുടെ വേഷത്തിലാണ് എത്തിയത്. അമ്പിളി , വൈറസ് , ഹെലൻ , എന്നി ചിത്രങ്ങൾ അടക്കം എത്തിയിട്ടുള്ള ബിനു മോഹൻലാലിനൊപ്പം ലൂസിഫറിൽ ജയിലറായി എത്തിയിട്ടുണ്ട്. എന്നാൽ താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവ് ആയ സിനിമ ഇപ്പോൾ എത്തിയിരിക്കുകയാണ്.

തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ കൂടി സൈബർ സെൽ ഓഫിസറുടെ വേഷത്തിൽ എത്തിയ ബിനു കൂടുതൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ശബ്ദം കൊണ്ടും അഭിനയ മികവ് കൊണ്ടും വ്യത്യസ്തമായ താരമാണ് ബിനു പപ്പു.

ഇപ്പോഴിതാ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹന്ലാലുമടക്കം പ്രമുഖ താരങ്ങൾ തന്നോട് കാട്ടുന്ന വാത്സല്യം തന്റെ അച്ഛനോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനമാണെന്നാണ് ബിനു പറയുന്നത്. സിനിമയിലുള്ള പലരും തന്നെ പപ്പു എന്നാണ് വിളിക്കുന്നതെന്നും ബിനു പറഞ്ഞു. അഭിനയം സംവിധാനം എന്നീ മേഖലകളിൽ എത്തിപ്പെടുമെന്ന് ഞാൻ പോലും വിചാരിച്ചതല്ല.

ഒരുപാട് നടന്മാരുടെ മക്കളെ വെച്ച് ചെയ്ത ‘ഗുണ്ട’ എന്നൊരു സിനിമയിലേക്ക് നിർബന്ധിച്ചു ക്ഷണിച്ചപ്പോൾ വെറുമൊരു കൗതുകത്തിന് ചെയ്തു തുടങ്ങിയതാണെന്നും ബിനു പറയുന്നു.

You might also like