മോഹൻലാൽ ഫാൻസ് ജെനറൽ സെക്രട്ടറി തന്നെ ലൂസിഫർ സസ്പെൻസ് പുറത്ത് വിട്ടു; കലിപ്പ് തീർത്ത് ആരാധകർ..!!

80

മലയാള സിനിമ ലോകത്തെ മോഹൻലാൽ, പ്രിത്വിരാജ്, ടോവിനോ, മഞ്ജു വാര്യർ എന്നിവരുടെ ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. ഈ മാസം 28ന് എത്തുന്ന ചിത്രത്തിന് വമ്പൻ വിമർശനങ്ങൾ നൽകാൻ ഒരു വിഭാഗം ആരാധകർ ഇപ്പോഴേ പ്ലാൻ ചെയ്തതായി വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പോസ്റ്റുകൾ വന്ന് തുടങ്ങിയിട്ടുണ്ട്.

ഇതിന്റെ ഇടയിൽ ആണ്, എരിതീയിൽ എണ്ണ എന്ന പോലെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിമൽ കുമാർ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ സസ്പെൻസ് വെളിപ്പെടുത്തി ഇരിക്കുന്നത്.

മലയാളത്തിന്റെ മികച്ച നടന്മാരിൽ ഒരാൾ ആയ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നു എന്നുള്ള പ്രത്യേകത ഉള്ള ചിത്രത്തിൽ, ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററുകൾ ലീക്ക് ആയത് തന്നെ പൃഥ്വിരാജ് അസംതൃപ്തി അറിയിച്ചിരുന്നു. ഈ സന്ദർഭത്തിൽ ആണ് വിവാദമായി വെളിപ്പെടുത്തൽ വിമൽ കുമാർ നടത്തിയത്.

വമ്പൻ താരനിരയിൽ വലിയ ക്യാൻവാസിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.

ഇത്രയും പറഞ്ഞത് അല്ലെ എങ്കിൽ ക്ലൈമാക്സ് കൂടി പറയാൻ ആരാധകർ വിമൽ കുമാറിനോട് പറയുന്നുണ്ട്, കൂടാതെ, മലയാളത്തിലെ വിശ്വവിഖ്യാതമായ തെറികൾ മുഴുവൻ ആരാധകർ വിളിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ഓരോ സിനിമ ജനിക്കുന്നതിന്റെ പിന്നിലും ആരും വെളിപ്പെടുത്താത്ത ചില രഹസ്യങ്ങള്‍ ഉണ്ട്. അങ്ങനെ എന്നില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളാണ് ഞാൻ വെളിപ്പെടുത്തുന്നത്.

പ്രിത്വിരാജ് അദ്ദേഹം അഭിനയിച്ച ആദ്യചിത്രമാണ് ‘നന്ദനം’. എന്റെ ഓർമ്മ ശരിയാണെങ്കില്‍ ചലച്ചിത്ര രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ് ആണ്‌. ഈ സിനിമയുടെ ചിത്രീകരണ സമയത്ത്‌ വടക്കൻ പരവൂര്‍ എന്ന് പറയുന്ന സ്ഥലത്ത് ആ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ പോയിരുന്നു. അവിടെ പോകുന്നതിനു മുമ്പ് ആന്റണി ചേട്ടന്റെ (ആന്റണി പെരുമ്പാവൂര്‍, Aashirvad Cinemas) പെരുമ്പാവൂര്‍ വീട്ടില്‍ പോയിട്ട് ആണ് പോയത്.

പ്രിത്വിരാജ് ആദ്യമായി ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത് ഞാൻ പ്രതിനിധാനം ചെയുന്ന AKMFCWA ന്റെ ഒരു പരിപാടിയിലാണ്. കൊല്ലം ജില്ലയിലെ ആശ്രാമം എന്ന പ്രദേശത്തെ നിര്‍ദ്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങൾ, സൗജന്യ വസ്ത്ര ദാനം, വിദ്യഭ്യാസ സഹായ നിധി, എന്നീ കാര്യങ്ങൾ വിതരണം ചെയ്യാനായിരുന്നു. അന്ന് മുതൽ പ്രിത്വിരാജുമായി ഈ സംഘടനയ്ക്കും വ്യക്തിപരമായി എനിക്കും നല്ല സൗഹൃദമാണ്.

വർഷങ്ങൾ കുറേ കഴിഞ്ഞു. മോഹന്‍ലാല്‍ സാറും പ്രിത്വിരാജും ഒരു സിനിമയില്‍ ഒന്നിക്കുന്നു എന്ന വാര്‍ത്ത നമ്മൾ കേട്ടു. ഗോപന്‍ ചെന്നിത്തല നിര്‍മ്മിക്കുന്ന ലാൽ ജോസ് ചിത്രമായ കസിൻസ് എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്‌. പ്രേക്ഷകര്‍ ഒന്നടങ്കം വളരെ പ്രതീക്ഷയോടുകൂടി കാത്തിരുന്ന ചിത്രമായിരുന്നു. പക്ഷേ ദൗര്‍ഭാഗ്യവശാൽ ആ ചിത്രം നടക്കാതെ പോയി.

അന്ന് പ്രേക്ഷകര്‍ കാത്തിരുന്ന ലാൽ സാറും പ്രിത്വിരാജും ഒന്നിക്കുന്ന സിനിമ പ്രേക്ഷകരുടെ സ്വപ്നം ആയിരുന്നു. ഈ സ്വപ്നം യാഥാർത്ഥ്യമാകാൻ എന്റേതായ എളിയ ശ്രമങ്ങൾ ഞാൻ ചെയതു.

ഞാൻ അദ്യം പറഞ്ഞുവല്ലോ, ഓരോ സിനിമ ജനിക്കുന്നതിനു പുറകില്‍ ആരും അറിയപ്പെടാത്ത രഹസ്യം ഉണ്ടെന്ന്.

പ്രിത്വിരാജ് നിർമ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമയ്ക്ക് വേണ്ടി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയുന്ന ലാൽ സാറും പ്രിത്വിരാജും ഒരുമിച്ച് അഭിനയിക്കുന്ന ഒരു ചലച്ചിത്രത്തിന്‌ വേണ്ടി ഞാൻ ചർച്ചകൾക്ക് തുടക്കം ഇട്ടു. പക്ഷേ നിര്‍ഭാഗ്യം എന്ന് പറയട്ടെ ആ സിനിമയും നടന്നില്ല.

അതിന്‌ ശേഷം ആഗസ്റ്റ് സിനിമയ്ക്ക് വേണ്ടി രാജേഷ് പിള്ള സംവിധാനം ചെയുന്ന “ഗോള്‍ഡ്” എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അടുത്ത ശ്രമങ്ങള്‍. നിര്‍ഭാഗ്യവശാല്‍ ആ സിനിമയുടെ സംവിധായകന്‍ രാജേഷ് പിള്ള നമ്മെ വിട്ട് പിരിഞ്ഞു.എന്റെ ശ്രമങ്ങൾ താല്‍ക്കാലികമായി അവിടെ നിന്നും അവസാനിപ്പിച്ചു.

എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ട്, എനിക്ക് എപ്പോഴും ഫോൺ വിളിച്ച് സംസാരിക്കാനും നേരില്‍ കണ്ട് സംസാരിക്കാനും ചലച്ചിത്ര രംഗത്ത് ഒരേ ഒരാളെ ഉള്ളൂ, അത് ശ്രീ. ആന്റണി പെരുമ്പാവൂര്‍ ആണ്‌. ഞാൻ ഒരു ദിവസം ആന്റണി ചേട്ടനെ വിളിക്കുന്ന സമയം അദ്ദേഹം ഹൈദരാബാദിൽ ആയിരുന്നു. പ്രിഥ്വിരാജ് സംവിധാനം ചെയത് ലാൽ സർ അഭിനയിക്കുന്ന “lucifer” എന്ന ചിത്രം ഉറപ്പിച്ചിരിക്കുന്നു എന്ന് എന്നോട് പറഞ്ഞു. ഈ വാര്‍ത്ത കേട്ട ഉടനെ എനിക്ക് അതിയായ സന്തോഷം ഉണ്ടായി. കാരണം ഞാൻ എന്തിനാണോ ശ്രമിച്ച് കൊണ്ടിരുന്നത് അത് യാഥാര്‍ത്ഥ്യം ആയി. അതിന്‌ എന്റെ പിന്നില്‍ നിന്ന എനിക്ക് പ്രചോദനം തന്ന ഞാൻ പ്രതിനിധാനം ചെയുന്ന സഘടനയോടും പ്രത്യേകിച്ച് ലാൽ സാറിനോടും പ്രിഥ്വിരാജിനോടും ആന്റണി ചേട്ടനോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. ഈ ചിത്രത്തില്‍ ലാൽ സാറിനോടോപ്പം പ്രധാന വേഷത്തിൽ പ്രിഥ്വിരാജും അഭിനയിക്കുന്നു.

“ലോകോപകാരിയാകുകയാണ് എന്‍ സ്വപ്നം. കൃഷ്ണാ, കൃഷ്ണാ, കൃഷ്ണാ”

ക്ഷമാപണം വൈകിയതിന്.

https://www.facebook.com/100005887990019/posts/977259255813665/?app=fbl

You might also like