കെപിഎസി ലളിതയുടെ സാമ്പത്തിക സ്ഥിതി വളരെമോശമാണ്; ചികിത്സ ചെയ്യാനുള്ള ഗതിയില്ല; മന്ത്രി..!!

106

കുറച്ചു ദിവസങ്ങൾ ആയി അസുഖ ബാധിതയായ മലയാളത്തിന്റെ പ്രിയ അഭിനയത്രി കെപിഎസി ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. ഇപ്പോഴും ആശുപത്രിയിൽ തുടരുന്ന താരത്തിന്റെ ചികിത്സ ചിലവുകൾ സർക്കാർ ഏറ്റെടുത്തിരുന്നു.

കരൾ സംബദ്ധമായ അസുഖം ആണ് കെപിഎസി ലളിതക്ക്. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ആണ് കെപിഎസി ലളിത ചികിത്സയിൽ ഉള്ളത്. കേരള സംസ്ഥാന സംഗീത നാടക അക്കാദമി ചെയർപേഴ്സ്ൻ കൂടി ആയ താരത്തിന്റെ ചികിത്സ ചെലവുകൾ സർക്കാർ എടുത്തിരുന്നു.

എന്നാൽ ഈ വിഷയത്തിൽ നിരവധി മേഖലയിൽ നിന്നും വിമർശനങ്ങൾ വന്നതോടെ ഈ വിഷയത്തിൽ തർക്കങ്ങൾ ഉണ്ടാക്കേണ്ട ആവശ്യം ഒന്നുമില്ല എന്നാണ് മന്ത്രി വി അദ്ബുറഹിമാൻ പറയുന്നത്. കലാകാരന്മാരെ അങ്ങനെ കയ്യൊഴിയാൻ സർക്കാരിന് കഴിയില്ല എന്നും അവർ നാടിൻറെ സ്വത്താണ് എന്നും മന്ത്രി പറയുന്നു.

സീരിയലിലും സിനിമയിലും അഭിനയിക്കുന്ന താരത്തിന് ലഭിക്കുന്നത് വളരെ തുശ്ചമായ പ്രതിഫലം മാത്രമാണ്. കെപിഎസി ലളിത ആവശ്യപ്പെട്ടതുകൊണ്ടാണ് സർക്കാർ ഇത് ഏറ്റെടുക്കുന്നത് എന്നും അവർക്ക് വലിയ സമ്പാദ്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിഎസി ലളിതക്ക് ഉള്ള ചികിത്സ ചിലവുകൾ നടത്തുന്നത് മന്ത്രി സഭ യോഗം അംഗീകരിച്ച ശേഷം ആണ് മന്ത്രി പറയുന്നത്.

You might also like