ഷാഹിദിനെ ചുംബിച്ചപ്പോൾ അറപ്പ് തോന്നി; കാരണം ഇതാണ് എന്നും കങ്കണ റണാവത്ത്..!!

28,548

ഇന്ത്യൻ സിനിമയിലെ വിവാദങ്ങളുടെ നായികയായി അറിയപ്പെടുന്ന ആൾ ആണ് കങ്കണ റണാവത്. നാടകങ്ങളിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് കങ്കണ. ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിൽ കൂടി 2006 ൽ ആണ് കങ്കണ ബോളിവുഡ് സിനിമ ലോകത്തേക്ക് എത്തുന്നത്.

അഭിനയ ലോകത്തിൽ വിജയങ്ങൾ കൊണ്ടും അഭിനയ മികവ് കൊണ്ടും തന്റെ ഇടം ഭദ്രമാക്കിയ താരം ആണ് കങ്കണ. മികച്ച നടിക്കുള്ള ദേശിയ അവാർഡ് ഒന്നിൽകൂടുതൽ തവണ തന്നിലേക്ക് എത്തിച്ച താരം എന്നാൽ സിനിമ ലോകത്തിന് പുറത്ത് വിവാദ നായികയാണ്.

സിനിമ മേഖലയിൽ താൻ നേടിയ വിജയങ്ങൾ പോലും കൈവിട്ട് പോയികൊണ്ടിരിക്കുന്ന കങ്കണയ്ക്ക് ഇപ്പോൾ അത്ര നല്ല കാലമല്ല. സിനിമയിൽ പരാജയങ്ങൾ നേരിടുന്നതിന് ഒപ്പം തന്നെ താരത്തിനെ വെച്ച് സിനിമകൾ ചെയ്യാനും ബോളിവുഡ് വിമുഖത കാട്ടിത്തുടങ്ങി. ബോളിവുഡ് സിനിമയിൽ പുരുഷ താരങ്ങൾക്ക് എതിരെ മോശമായ രീതിയിൽ രോക്ഷ പ്രകടനം പലപ്പോഴും കങ്കണ നടത്തിയിട്ടുണ്ട്.

അതിൽ നടന്മാരും സംവിധായകരും നിർമാതാക്കളും എല്ലാം ഉണ്ട് എന്നുള്ളതാണ് വാസ്തവം. കങ്കണയുടെ പ്രസ്താവനകൾ വിവാദത്തിന്റെ കൊടുമുടിയിൽ എത്തുമ്പോൾ ട്വിറ്റെർ താരത്തിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട്. കങ്കണ പ്രധാന വേഷം ചെയ്ത ചിത്രമായിരുന്നു റങ്കൂൺ.

പീരിയഡ് ഡ്രാമ വിഭാഗത്തിപ്പെട്ട ഈ ചിത്രത്തില്‍ സെയ്ഫ് അലി ഖാനും ഷാഹിദ് കപൂറുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാഹിദും കങ്കണയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ഇത്. വലിയ താര നിര അണി നിരന്നിട്ടും റങ്കൂണ്‍ ഒരു പരാജമായി മാറി.

തുടർന്ന് പല വിവാദങ്ങളും ഈ ചിത്രത്തെ ചുറ്റിപ്പറ്റി ഉയർന്ന് വന്നു. ഇതിൽ കങ്കണയും ഷാഹിദും തമ്മിലുള്ള വാക് പോര് മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി. ഷാഹിദും കങ്കണയുമായുള്ള ചുംബന രംഗങ്ങൾ റിലീസിന് മുൻപ് തന്നെ ചർച്ചയായിരുന്നു.

ഇരുവരുമായുള്ള നിരവധി ചൂടൻ രംഗങ്ങളും ഈ ചിത്രത്തിന്‍റെ പ്രത്യേകത ആയിരുന്നു. ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികള്‍ക്കിടെ ഈ ചുംബന രംഗത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ കങ്കണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഷാഹിദുമായുള്ള ചുംബനത്തെക്കുറിച്ച് കങ്കണ പറഞ്ഞത് അറപ്പുളവാക്കുന്നത് എന്നാണ്. ഷാഹിദിൻ്റെ മീശ വല്ലാത്ത അസഹീനയമായിരുന്നു. പോരാത്തതിന് തനിക്ക് മൂക്കൊലിപ്പുണ്ടെന്നും അതുകൊണ്ട്  മീശ അവിടെ തന്നെ ഒട്ടിയിരിക്കുമെന്നുമായിരുന്നു ഷാഹിദ് പറഞ്ഞത്.

അതോടെ ആ ചുംബന രംഗം ചെയ്യുക എന്നത് അറപ്പുളവാക്കുന്ന ഒന്നായിരുന്നു എന്നാണ് കങ്കണ പ്രതികരിച്ചത്. ഷാഹിദിനെതിരെ നിരവധി പ്രസ്താവനകൾ കങ്കണ നടത്തി.  

ഇതിന്‍റെ ചിത്രീകരണത്തിനിടെ ഇരുവരും ഒരു കോട്ടേജ് പങ്കിട്ടിരുന്നു. അന്ന് എല്ലാ ദിവസവും രാവിലെ ഞാൻ എഴുന്നേറ്റിരുന്നത് ഷാഹിദിന്റെ ഹിപ്പ് ഹോപ്പ് സംഗീതം കേട്ടുകൊണ്ടായിരുന്നു.

അത് കണ്ടു മടുത്തെന്നും അവിടെ നിന്നും മാറാൻ വരെ ആഗ്രഹിച്ചിരുന്നെന്നും ഷാഹിദിനൊപ്പം കോട്ടേജ് പങ്കിടുക ഒരു ദുസ്വപ്‌നമായിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. എന്നാൽ കങ്കണയുടെ ആരോപണങ്ങളെല്ലാം കങ്കണയുടെ ഭാവനയാണെന്നായിരുന്നു ഷാഹിദ് പ്രതികരിച്ചത്.

You might also like