എന്റെ ശരീരത്തിന് വിലയിടാൻ വരരുത്; സ്വിം സ്യുട്ടിൽ നടി ഫറ ഷിബില..!!

185

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ ശ്രദ്ധ നേടിയ താരം ആണ് ഫറ ഷിബില.

കഥാപാത്രങ്ങൾക്ക് വേണ്ടി ശരീര ഭാരം കൂട്ടുകയും അതുപോലെ കുറക്കുകയും ചെയ്തു പ്രേക്ഷകരെയും സിനിമ ലോകത്തെയും ഒരുപോലെ ഞെട്ടിച്ച താരമാണ് ഫറ.

ശരീര ഭാരം കൂടിയതിന്റെ പേരിൽ വിമർശനങ്ങൾ നിരവധി തവണ ഫറ കേട്ടിട്ടും ഉണ്ട്. ഇപ്പോൾ പ്രശസ്ത എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകൾ ഉദ്ദരിച്ചുകൊണ്ട് ഫറ ഷിബില പങ്കു വെച്ച പുത്തൻ ചിത്രം ആണ് ശ്രദ്ധ നേടിയത്.

എന്റെ ശരീരം നിങ്ങൾക്ക് ചർച്ച ചെയ്യാനും വിമർശിക്കാനും ഉള്ളതല്ല. അതുപോലെ എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിന് ഉള്ളതല്ല. എന്റെ ശരീരം ആണ് എന്റെ ആയുധം. എന്റെ അനുഭവങ്ങളുടെ ശേഖരമാണ്. എന്റെ ശരീരം പൊരുതിയ യുദ്ധങ്ങൾ എനിക്ക് മാത്രം മനസിലാകുന്നതാണ്.

നിങ്ങളുടെ കണ്ണുകൾക്ക് അത് മനസിലാവണം എന്നില്ല. എന്റെ ശരീരത്തിന് വിലയിടാൻ വരരുത്. അത് എനിക്ക് വിട്ടേക്കുക.. സോഫി ലൂയിസിന്റെ വരികൾ ഇങ്ങനെ ആണ്.

സരിൻ രാംദാസ് ആണ് ചിത്രങ്ങൾ പകർത്തി ഇരിക്കുന്നത്. അസാനിയ നസ്രിൻ ആണ് വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി എസ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

You might also like