ഋതുവിന് അപകടം പറ്റിക്കഴിഞ്ഞപ്പോൾ ഭക്ഷണം വാരിക്കൊടുത്തിട്ടുണ്ട്; വിവാഹ മോചന സമയത്തിൽ താങ്ങായി ഋതു ഉണ്ടായിരുന്നു; ജിയാ ഇറാനി, ഋതുവുമായുമുള്ള പ്രണയ തകർച്ചയെ കുറിച്ച്..!!

834

ബിഗ് ബോസ് സീസൺ 3 യിൽ കൂടി ശ്രദ്ധ നേടിയ ആൾ ആണ് റിതു മന്ത്ര. ബിഗ് ബോസ് വീട്ടിൽ മത്സരത്തിന് ഇടയിൽ മണികുട്ടന് ചെറിയ പ്രണയം തോന്നി എങ്കിൽ കൂടിയും സന്തോഷത്തോടെ തന്നെ റിതു മന്ത്ര അത് നിരസിക്കുകയായിരുന്നു.

തുടർന്ന് തനിക്ക് ഒരു പ്രണയം ഉണ്ടെന്നും റിതു പറഞ്ഞിരുന്നു. എന്നാൽ ആ പ്രണയം ഇതാണ് എന്ന് പറഞ്ഞുകൊണ്ട് ജിയ ഇറാനി എന്ന മോഡൽ എത്തിയിരുന്നു. ഋതുവിനൊപ്പം ഉള്ള നിരവധി സ്വകാര്യ ചിത്രങ്ങളും ജിയ പങ്കുവെച്ചിരുന്നു. ജിയ ഇറാനി വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്.

Jiya irani

എന്നാൽ കൂടിയും കഴിഞ്ഞ നാല് വര്ഷം ആയി ഞാനും ഋതുവും പ്രണയത്തിലാണ്. കഴിഞ്ഞ നാല് വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. ഞങ്ങൾ ഒരുമിച്ച് യാത്രകൾ ചെയ്യാറുണ്ട്. അവളുടെ ആയിരത്തിലധികം ചിത്രങ്ങൾ എന്റെ പക്കലുണ്ട്.

ഒരു ഷൂട്ടിനിടെയിൽ വച്ചാണ് ആദ്യമായി ഋതുവിനെ കാണുന്നതെന്നും നീണ്ട സംഭാഷണങ്ങൾക്കൊടുവിൽ സമാനമായ ആശയങ്ങളാണ് തങ്ങൾക്കെന്ന് മനസിലായി. ഞാൻ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. എന്നാൽ ബിഗ് ബോസ് കഴിഞ്ഞു തിരിച്ചു വന്ന ഋതു മന്ത്ര ജിയാ ഇറാനിയെ തിരിഞ്ഞുപോലും നോക്കിയില്ല.

ഇപ്പോൾ ജിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

‘റിതുവുമായുള്ള ബന്ധം തുടങ്ങുന്നത് 2017 അവസാനത്തോടെയും 2018 ന്റെ തുടക്കത്തിലുമൊക്കെ ആയിട്ടാണ്. ഒരുമിച്ചൊരു മ്യൂസിക് വീഡിയോ ചെയ്തിരുന്നു. നാല് ദിവസം ഇതിനായി ഒരുമിച്ചുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ റിതുവിനൊരു അപകടം പറ്റിയപ്പോൾ രക്ഷിച്ചത് ഞാനായിരുന്നു.

Jiya irani

ഭക്ഷണം വാരി കൊടുക്കുകയൊക്കെ ചെയ്തു. അന്നൊരു സ്പാർക്ക് വന്നു. ആ സൗഹൃദം പിന്നീട് വളരുകയും പ്രണയത്തിലേക്ക് എത്തുകയായിരുന്നു. 2021 ജനുവരി 27 ന് വരെയുണ്ടായിരുന്നു. അത് കഴിഞ്ഞ് ഫെബ്രുവരി 13 -ാം തിയ്യതി ബിഗ് ബോസിലേക്ക് മത്സരത്തിലേക്ക് കയറുന്നത് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു.

അത് കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴേക്കും എന്നെ കോണ്ടാക്ട് ചെയ്തിട്ടില്ല. വളരെ പ്രത്യേകതയുള്ള ബന്ധമായിരുന്നു. വിവാഹ മോചന സമയത്ത് ഞാൻ മാനസികമായി തകർന്നു പോയിരുന്നു. ആ സമയത്ത് എന്റെ രണ്ടാം ജന്മത്തിന് കാരണമായത് റിതുവായിരുന്നു.

ജിയ ഇറാനിക്കൊപ്പമുള്ള ചിത്രങ്ങൾ എഡിറ്റ് ചെയ്തത്; താൻ തെളിവ് നിരത്തിയാൽ ഹെൽമെറ്റ് വെച്ച് നടക്കേണ്ടി വരുമെന്ന താക്കീത് കൊടുത്ത് ജിയാ ഇറാനിയും..!!

എന്റെ കൂടെയിരുന്ന് എന്റെ കാര്യങ്ങളൊക്കെ ചെയ്ത് തന്നിരുന്നു. ഇന്നത്തെ നിലയിൽ നിൽക്കാനുള്ള ഊർജം എനിക്ക് തന്നത് ഋതു ആയിരുന്നു. ഒരു മാജിക്കൽ ആയിരുന്നു ആ ബന്ധം. ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്രകൾ ചെയ്യുമായിരുന്നു. ഞങ്ങളുടെ ചിന്തകൾ തമ്മിൽ ഭയങ്കര കണക്ഷനായിരുന്നു.

രാവിലെ തുടങ്ങുന്നത് പോലും വീഡിയോ കോളിലായിരുന്നു. പക്ഷെ ബിഗ് ബോസിൽ പോയി വന്നതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അതിപ്പോഴും ഒരു നിഗൂഢതയായി തുടരുന്നു’ ജിയ പറയുന്നു.