മലയാളത്തിന്റെ സൂപ്പർസ്റ്റാർ ദുൽഖറാണ്; മോഹൻലാലല്ല; മരക്കാർ ഒടിടിയിൽ റിലീസ് ദിവസം കരിങ്കൊടി നാട്ടും..!!

3,690

തങ്ങൾ ഒരിക്കലും മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായി കാത്തിരുന്നട്ടില്ല എന്നും മോഹൻലാൽ ഇല്ലെങ്കിലും തീയറ്റർ ഇവിടെ തന്നെ ഉണ്ടാവും എന്നും ഫിയോക്ക് പറയുന്നു.

തീയറ്ററുകൾ കാത്തിരുന്ന ചിത്രം കുറുപ്പ് ആണെന്നും ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം തീയറ്ററിലേക്ക് എത്തിയാൽ പ്രേക്ഷകർ തീയറ്ററിലേക്ക് ഒഴുകിയെത്തും എന്നും വിജയ കുമാർ പറയുന്നു.

അതെ സമയം തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ആന്റണി പെരുമ്പാവൂരിനും മോഹൻലാലിനും എതിരെ കടുത്ത നിലപാടുകൾ ആണ് സ്വീകരിക്കുന്നത്.

മരക്കാർ ഒടിടിയിൽ റിലീസ് ചെയ്യുന്ന ദിവസം തീയറ്ററിൽ കരിങ്കൊടി വെക്കും എന്നാണ് ഫിയോക്ക് പറയുന്നത്. ജയനും പ്രേം നസീറും മരിച്ചു കഴിഞ്ഞപ്പോഴാണ് തീയറ്ററുകളിൽ ജനം സിനിമ കാണാൻ എത്തിയെന്നും മോഹൻലാൽ ഇല്ലാത്ത കാലത്തിലും തീയറ്ററുകൾ എവിടെ തന്നെ ഉണ്ടാവും എന്നും ഫിയോക്ക് പറയുന്നു.

സാംസ്‌കാരിക മന്ത്രി പറയുന്ന ഏത് തീരുമാനവും അഗീകരിക്കാം എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞിട്ടും ഫിയോക്ക് ദാർഷ്ട്യത്തോടെ ആണ് പെരുമാറുന്നത്.

മോഹൻലാൽ ചിത്രം മരക്കാരിന് 21 ദിവസം തുടർച്ചയായ റണ്ണിങ് കൊടുക്കില്ല എന്ന് പറയുന്ന ഫിയോക്ക് എന്നാൽ ദുൽഖർ സൽമാൻ ചിത്രത്തിന് 500 സ്ക്രീനും 14 ദിവസം മറ്റൊരു സിനിമ ഇല്ലാതെ പ്രദർശനവും വാഗ്ദാനം ചെയ്യുന്നു.