സിനിമയില്ലെങ്കിൽ വേണ്ട, ജീവിക്കാൻ വേറെ വഴികൾ ഉണ്ടെന്ന് പാർവതി..!!

66

നല്ല സിനിമകൾ ചെയ്ത് കയ്യടി നേടി പിന്നീട് വിവാദ പരാമർശങ്ങൾ നടത്തി സിനിമ ജീവിതം അവസാനിപ്പിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് മലയാളസിനിമയുടെ കാഞ്ചനമാല, പാർവതി.

സ്ത്രീ വിരുദ്ധ സിനിമ ആണ് കസബ എന്നും മമ്മൂട്ടിയെ പോലെ ഒരു നടൻ ഇത്തരത്തിൽ ഒരു കഥാപാത്രം ചെയ്യരുത് എന്നുമുള്ള വിവാദ പരമർശത്തിലൂടെയാണ് പാർവതി വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്.

പിന്നീട്, കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ നടിക്കൊപ്പം നിന്ന് വലിയ പോരാട്ടങ്ങൾക്ക് വഴി വിളക്കായി. മലയാള സിനിമയിലെ താര സംഘടനായ അമ്മയിൽ തങ്ങളെ പോലെ സ്ത്രീ നടിമാർക്ക് നീതി ലഭിക്കുന്നില്ല എന്ന രീതിയിൽ പുതിയ വനിതാ കൂട്ടായ്മക്ക് രൂപം നൽകി. അമ്മക്ക് എതിരെ പത്ര സമ്മേളനങ്ങൾ, പരസ്യ പ്രസ്താവനകൾ എല്ലാം നൽകി.

കഴിഞ്ഞ നാല് വർഷമായി ഒരു പറ്റം വിജയ ചിത്രങ്ങളുടെ ഭാഗമായിട്ടും, സിനിമ ഇല്ലാത്ത അവസ്ഥയാണ് പാർവതിക്ക്. മമ്മൂട്ടിക്കെതിരെ രൂക്ഷ വിമർശനം കഴിഞ്ഞു റിലീസ് ചെയ്ത ചിത്രങ്ങൾ തകർന്ന് വീണു ബോക്സ്ഓഫീസിൽ. പ്രധാന കാരണം പാർവതിയുടെ സാന്നിദ്ധ്യം തന്നെയായിരുന്നു. നിര്മാതാക്കൾക്ക് താൽപ്പര്യം കുറഞ്ഞു തുടങ്ങിയിരിക്കുന്നു പാർവതിയിൽ.

തനിക്ക് സിനിമ തരാൻ കഴിയില്ല എങ്കിൽ സ്വയം സിനിമകൾ നിർമ്മിക്കും എന്നായിരുന്നു നടി കുറച്ചു കാലങ്ങൾക്ക് മുന്നേ പറഞ്ഞത്. ഇപ്പോൾ പറയുന്നത് സിനിമ മാത്രമല്ലല്ലോ ജീവിതം, ജീവിക്കാനായി ഒരു കട തുടങ്ങിയാൽ മതി എന്നാണ് പ്രിയ നടി പറയുന്നത്.