മലയാളത്തിൽ ഞങ്ങളുമായി കിടക്ക പങ്കിടാതെ ഒരു നടിയും വിജയിച്ചട്ടില്ല; അയാൾ എന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ; ദിവ്യ ഉണ്ണി പറയുന്നു..!!

17,554

അവാർഡ് ജേതാക്കൾ ആയ മലയാള സംവിധായകർക്ക് എതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ നടി ദിവ്യ ഉണ്ണി നടത്തിയത്. മലയാളത്തിന്റെ മണ്മറഞ്ഞ സംവിധായകരിൽ ഒരാൾ ആയ രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രം ആണ് ശ്രീനിവാസൻ ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ട്രാഫിക്.

ഈ ചിത്രം പിന്നീട് അതെ പേരിൽ ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. ബോളിവുഡ് ചിത്രങ്ങളിൽ സഹ നടി വേഷങ്ങൾ ചെയ്യുന്ന മുംബൈ മലയാളി കൂടിയ ആയ ദിവ്യ ഉണ്ണിയാണ് സംവിധായകർക്കും നിർമ്മാതാക്കൾക്കും എതിരെ ആരോപണം നടത്തിയത്. റോയിട്ടർസിന് നൽകിയ അഭിമുഖത്തിൽ ആണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിൽ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ടത് ദിവ്യയാണ്. മലയാളികളായ മാതാപിതാക്കൾ കഴിഞ്ഞ അൻപത് വർഷമായി മുംബൈയിൽ ആണ് താമസം. കേരളത്തിലേക്ക് വിമാനം കയറുമ്പോൾ നടി ദിവ്യ ഉണ്ണിയുടെ മനസിൽ നിറയെ മോഹങ്ങളായിരുന്നു.

അവാർഡ് ജേതാവായ സംവിധായകന്റെ സിനിമയില്‍ അഭിനയിച്ച് മലയാളത്തിലെത്തുക നടിയെ സംബന്ധിച്ചടത്തോളം വലിയൊരു കാര്യമായിരുന്നു. കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. നടിമാരെ രാത്രി റൂമിലേക്ക് വിളിച്ചു വരുത്തി കിടക്ക പങ്കിടാൻ ആവശ്യപ്പെടും എന്നൊക്കെ കേട്ടിട്ടുണ്ട് എങ്കിൽ കൂടിയും ഭയം ഒന്നും തോന്നിയിരുന്നില്ല.

കാരണം എന്നെ ക്ഷണിച്ചത് അറിയപ്പെടുന്ന സംവിധായകൻ ആയിരുന്നു. എന്നാലും രാത്രി ആയതുകൊണ്ട് ചെറിയ ഒരു ഭയം തോന്നി. മനസ്സിൽ വേഷം എന്തായാലും ലഭിക്കും എന്നുള്ള വിശ്വാസം ഉള്ളത് കൊണ്ട് സന്തോഷം ഉണ്ടായിരുന്നു. കൂടാതെ ശുപാർശയുടെ ബലത്തിൽ എത്തിയത് കൊണ്ട് വേറെ അരുതാത്തത് ഒന്നും സംഭവിക്കില്ല എന്നുള്ള വിശ്വാസവും ഉണ്ടായിരുന്നു.

സമയം രാത്രി 9 മണിയൊക്കെ കഴിഞ്ഞിരുന്നു. എന്നാൽ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാൻ അയാൾ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നിട്ട് അയാൾ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയിൽ സംവിധായകന്റെയോ നിർമാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’. – ദിവ്യ പറഞ്ഞു. താരം വിവാദ പരാമർശം നടത്തി എങ്കിൽ കൂടിയും സംവിധായകന്റെ പേര് പറയാൻ തയ്യാറായില്ല.

You might also like