ദിലീപ് ചതിയാനാണ്, അനശ്വര പ്രണയ സ്മാരകത്തിൽ അയാളുടെ പെരുണ്ടാകരുത്; ആർ എസ് വിമൽ..!!

96

തന്നോടുള്ള പക വീട്ടലിന്റെ ഭാഗമായി ആണ് ബിപി മൊയ്‌ദീന്റെ സേവാ മന്ദിർ പണിയാൻ ആണ് ദിലീപ് മുപ്പത് ലക്ഷം രൂപ നൽകിയത് എന്ന് ആർ എസ് വിമൽ. ദിലീപിന് എതിരെ രൂക്ഷ വിമർശനവുമായി ആണ് വിമൽ എത്തിയിരിക്കുന്നത്. കാഞ്ചനമാല ആ ചെക്ക് തിരിച്ചു നൽകണം എന്നും വിമൽ പറയുന്നു.

അനശ്വര പ്രണയത്തിന്റെ സ്മാരകത്തിൽ ദിലീപിന്റെ പേര് ഉണ്ടാകരുത്, തന്നോടുള്ള വെറുപ്പ് മൂലം ആണ് ദിലീപ് ഇങ്ങനെ ചെയ്തതെന്നുമാണ് വിമൽ ഒരു സ്വകര്യ ചാനലിൽ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

എന്ന് നിന്റെ മൊയ്തീന്‍ എന്ന് ചിത്രവുമായി ബന്ധപ്പെട്ട് ദിലീപ് തന്നോടും കാവ്യാ മാധവനോടും കള്ളം പറഞ്ഞു. ദിലീപിനെയും കാവ്യാമാധവനെയുമാണ് ആദ്യം എന്ന് നിന്റെ മൊയ്തീനിലെ നായികനായകന്മാരായി ആലോചിച്ചിരുന്നത്.

ഇതിന്റെ ഭാഗമായി ഞാന്‍ സംവിധാനം ചെയ്ത ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന കാഞ്ചനമാലയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയുമായി കാവ്യ മാധവനെ കാണാന്‍ പോയി. കാഞ്ചനമാലയായി കാവ്യയെ അഭിനയിപ്പിക്കണമെന്നായിരുന്നു ആഗ്രഹം.

കൊച്ചിയിലെ കാവ്യയുടെ വീട്ടില്‍ ഞാനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാറും ചെന്നു. ഡോക്യുമെന്ററി കണ്ട് കാവ്യക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

കാഞ്ചനമാലയാകാന്‍ താത്പര്യവും പ്രകടിപ്പിച്ചു. അതോടൊപ്പം ഡോക്യുമെന്ററിയുടെ ഒരു കോപ്പി വേണമെന്നും ദിലീപിനെ കാണിക്കാനാണെന്നും പറഞ്ഞു. രാത്രി തന്നെ ദിലീപ് തന്നോട് ചിത്രം ചെയ്യാൻ സമ്മതം അറിയിച്ചു.

തുടർന്ന് താൻ നിരവധി തവണ ദിലീപുമായി ചർച്ച നടത്തി എന്നും ദിലീപിന് ചിത്രം ചെയ്യാൻ താല്പര്യം ആയിരുന്നു ആദ്യം എന്നും തുടർന്ന് ദിലീപ് മറ്റൊരു നവാഗത സംവിധായകന് ഡേറ്റ് കൊടുക്കകയും ചിത്രം പരാജയം ആകുകയും ചെയ്തു.

ആ കാരണം മുൻനിർത്തി ദിലീപ് നവഗതർക്ക് ഒപ്പം അഭിനയിക്കാൻ താല്പര്യം ഇല്ല എന്നു തന്നെ വിളിച്ചു വ്യക്തമാക്കി. അതിന് ശേഷം കാവ്യ തന്നെ വിളിച്ചു ദേഷ്യത്തിൽ സംസാരിച്ചു. കാര്യം എന്താണെന്ന് തനിക്ക് ആദ്യം മനസിലായില്ല എന്നും പിന്നീടാണ് ദിലീപ് കാവ്യയോട് പറഞ്ഞത്, വിമലിന് തന്നെ നായകനാക്കാൻ താൽപ്പര്യം ഇല്ല എന്ന് പറയുകയും ചെയ്തു എന്നറിയുന്നത്. ദിലീപ് തന്നോട് പറഞ്ഞതിന്റെ നേർ വിപരീതം ആണ് കാവ്യയോട് പറഞ്ഞത്. താൻ കാവ്യയെ ആണ് കാഞ്ചനമാല ആയി മനസിൽ കണ്ടിരുന്നത് എന്നും വിമൽ പറയുന്നു.

തുടർന്ന്, ചിത്രത്തിൽ നായിക നായകന്മാർ ആയി പാർവതിയും പൃഥ്വിരാജ് എന്നിവർ എത്തുന്നതും, ചിത്രം വലിയ ഹിറ്റ് ആയി മാറുന്നതും.

കാഞ്ചനമാല കോടതിയിൽ കേസ് നൽകിയതിന്റെ പിന്നിലും ദിലീപ് ആയിരുന്നു എന്നാണ് ആർ എസ് വിമൽ പറയുന്നത്. ചിത്രം ഹിറ്റ് ആയതിന് ശേഷം ദിലീപ് തന്നെ വിളിച്ചു എന്നും കേസിന് മധ്യസ്ഥൻ ആയി നിന്ന് ഒത്ത് തീർപ്പാക്കി തരാം എന്നും ദിലീപ് പറഞ്ഞിരുന്നു എന്നും എന്നാൽ തനിക്ക് അതിന്റെ ആവശ്യം ഇല്ല എന്ന് താൻ വ്യക്തമാക്കി എന്നും വിമൽ പറയുന്നു. കേസിന് പിന്നിൽ കളിച്ചത് ദിലീപ് ആണെന്ന് അപ്പോൾ ആണ് തനിക്ക് മനസിലായത് എന്നാണ് അപ്പോൾ തനിക്ക് മനസിലായി എന്നും വിമൽ പറയുന്നു.

ആറു കോടി സാറ്റലൈറ്റ് റൈറ്റ് ലഭിച്ച സിനിമയാണ് എന്ന് നിന്റെ മൊയ്തീന്‍. ആ പണത്തിന്റെ പങ്ക് നിര്‍മ്മാതാക്കളില്‍ നിന്ന് ഞാനോ പൃഥ്വിരാജോ വാങ്ങിയിട്ടില്ല. അതില്‍ നിന്ന് ഒരു വിഹിതമെടുത്ത് എന്ന് നിന്റെ മൊയ്തീന്റെ നിര്‍മ്മാതാക്കാള്‍ മൊയ്തീന്‍ സേവാ മന്ദിര്‍ നിര്‍മ്മിക്കണമെന്നും ദിലീപിന്റെ പേര് ഒരിക്കലും സേവാമന്ദിറിന്റെ ശിലാഫലകത്തില്‍ വരരുതെന്നും ആര്‍എസ് വിമല്‍ പറഞ്ഞു.

You might also like