മുൻ‌കൂർ ജാമ്യം നേടി ദിലീപ്; പ്രോസിക്യൂഷൻ നേരിട്ടത് വലിയ തിരിച്ചടി..!!

68

കൊച്ചിയിൽ പ്രമുഖ നടിയുമായി വന്ധപെട്ട കേസിൽ പ്രോസിക്യൂഷന് അപ്രതീക്ഷിത തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും മുൻ‌കൂർ ജാമ്യം നൽകി കോടതി ഉത്തരവ്.

ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ച് ആണ് ഉപാധികളോടെ ജാമ്യം നൽകിയത്. ഉപാധികളോടെ ആണ് ദിലീപിനും കൂട്ടുപ്രതികൾക്കും ജാമ്യം അനുവദിച്ചത്. ഗൂഢാലോചന നടത്തിയതിനു കൂടുതൽ തെളിവുകൾ കാണിച്ചു എങ്കിൽ കൂടിയും കേസും പ്രോസിക്യൂഷൻ വാദങ്ങളും കെട്ടിച്ചമച്ചത് ആണെന്ന് ദിലീപ് കോടതിയിൽ വാദിക്കുക ആയിരുന്നു.

ജനുവരി 10 മുതൽ കോടതിയിൽ ഇരുവിഭാഗങ്ങളും വാദപ്രതിവാദങ്ങൾ ശക്തമായി നടത്തുക ആയിരുന്നു. ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം എന്ന് ആയിരുന്നു പ്രോസിക്യൂഷൻ നിരവധി തെളിവുകൾ നിരത്തി ആവശ്യപെട്ടത്.

പ്രതികൾക്ക് സംരക്ഷണ ഉത്തരവ് നൽകിയത് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട് എന്നും മുൻ‌കൂർ ജാമ്യം നൽകിയാൽ ജനങ്ങൾക്ക് കോടതിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെടും എന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

എന്നാൽ കോടതി ദിലീപിനും കൂട്ടുപ്രതികൾക്കും ജാമ്യം അനുവദിക്കുക ആയിരുന്നു.