ധനുഷിന്റെ ഈ സ്വഭാവം ആയിരുന്നു വിവാഹ മോചനത്തിന് കാരണം; സഹിക്കാവുന്നതിന്റെ അങ്ങേയറ്റത്തിൽ ഐശ്വര്യ എത്തിയിരുന്നു…!!

3,377

ഞാനും ഐശ്വര്യയും തമ്മിലുള്ള പതിനെട്ടു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്ന് ധനുഷ് പോസ്റ്റ് ഇട്ടപ്പോൾ ആണ് ഇരുവരും വിവാഹ മോചനം ആയി എന്നുള്ള വിവരം പൊതു സമൂഹം അറിഞ്ഞത്.

ധനുഷ് എന്ന ചടുലതയുള്ള നടനെ എല്ലാവരും അറിയും എങ്കിൽ കൂടിയും ഒരിക്കലും ധനുഷ് തന്റെ സുഹൃത്തുക്കളോടോ അതുപോലെ സിനിമ മേഖലയിലോ ഒരിക്കലും സ്വകാര്യ ജീവിതത്തെ കുറിച്ച് ഒന്നും തന്നെ പറയാറില്ല എന്നുള്ളതാണ് മറ്റൊരു സത്യം.

ഇപ്പോൾ 18 വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹ മോചനത്തിലേക്ക് എത്തുമ്പോൾ എന്തായിരുന്നു ഇരുവരും തമ്മിൽ ഉള്ള പിണക്കത്തിന് കാരണം എന്ന് ഇപ്പോൾ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ധനുഷിന്റെ കുറച്ചധികം കാലങ്ങൾ ആയി വന്ന ചില ശീലങ്ങൾ ആണ് വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

കുറെ കാലങ്ങൾ ആയി വിവാഹ മോചനം എന്നുള്ള നിലയിലേക്ക് ഐശ്വര്യ ചിന്തിച്ചു തുടങ്ങി ഇരുന്നു. കാരണം കുടുംബ ജീവിതത്തിന് യാതൊരു വിധ പ്രാധാന്യവും നൽകാതെ ജോലിയിൽ മാത്രം ആണ് ധനുഷ് ശ്രദ്ധിക്കുന്നത്. ഇതാണ് കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് തുടക്കവും.

എപ്പോഴും ജോലിയുമായി ബന്ധപ്പെട്ട തിരക്കുകൾ യാത്രകൾ ചർച്ചകൾ എന്നിവയിൽ മാത്രമാണ് ധനുഷ് ശ്രദ്ധിക്കുന്നതും സമയം കണ്ടെത്തുന്നതും. കുടുംബത്തിന് വേണ്ടി ധനുഷ് സമയം കണ്ടെത്തിയിട്ട് കുറച്ചു വർഷങ്ങൾ ആയി എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതേസമയം വ്യക്തി ജീവിതത്തിലെ താൻ നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്നുള്ള മാറ്റത്തിന് വേണ്ടിയാണ് ധനുഷ് എപ്പോഴും ജോലിയിൽ സിനിമ തിരക്കുകളിൽ ശ്രദ്ധിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊതുവേ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ആരോടും സംസാരിക്കാറില്ല നടന്‍.

അതിനാൽ തന്നെ ഐശ്വര്യയ്ക്കും ധനുഷിനും ഇടയിലുള്ള പ്രശ്‌നങ്ങളും അധികം ആരും അറിഞ്ഞിരുന്നില്ല. ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായപ്പോഴും പുതിയ സിനിമകൾ ഏറ്റെടുക്കുകയായിരുന്നു ധനുഷ്. പ്രശ്‌നങ്ങൾ കൂടി കൂടി വന്നപ്പോൾ ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു.

പരസ്പരം ധാരണയോടെ് കൂടിയാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. അങ്ങനെ ഒരു തീരുമാനം എടുക്കുമ്പോഴും ഐശ്വര്യക്ക് മക്കളെ കുറിച്ച് ഓർത്ത് ആശങ്കയുണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.