ചെറുപ്പം മുതൽ ഉറക്കത്തിൽ എഴുന്നേറ്റിരുന്ന് ഇംഗ്ലീഷ് പ്രസംഗം പറയാറുണ്ട്; അഹാന കൃഷ്ണ..!!

112

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് അഹാന കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ മകൾ കൂടി ആണ് താരം.

നിവിൻ പോളിയുടെ സഹോദരിയുടെ വേഷത്തിൽ എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള , അതുപോലെ ടോവിനോ തോമസിന്റെ നായികാ ആയി എത്തിയ ലൂക്ക എന്നി ചിത്രങ്ങളിൽ കൂടി ആണ് താരം ശ്രദ്ധ നേടുന്നത്.

വളരെ കുറച്ചു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിൽ കൂടിയും താരം കൂടുതൽ ശ്രദ്ധ നേടിയത് മോഡലിംഗ് കൂടിയും അതുപോലെ തന്റെ യൂട്യൂബ് , ഇൻസ്റ്റാഗ്രാം വീഡിയോ വഴി ആയിരുന്നു. ഇപ്പോൾ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

ഉറക്കത്തിൽ പിച്ചും പേയും പറയുന്ന ആളാണ് ഞാൻ. ഉറക്കത്തിൽ ഞാൻ എഴുന്നേറ്റിരുന്ന് സ്പീച്ച് ഒക്കെ പറയും. താരത്തിന്റെ ഈ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടുന്നത്.

You might also like